താൾ:CiXIV290-47.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭീഷ്മകമളുടെവചനമിതിങ്ങിനെഊഷ്മ
ളതരമഥകേട്ടുമുകുന്ദൻ ശാന്തതവാക്കരുൾചെയ്തു
പതുക്കെ ശാന്തതകിമപിവരുത്തിക്കൊണ്ടഥ വാ
തിൽതുറപ്പിച്ചാശുഗൃഹം‌പു ക്കാധിപറഞ്ഞു കള
ഞ്ഞുതെളിഞ്ഞു ഭാവമിയന്നൊരു ഭാമിനിയോടും
ഭഗവാനത്രശയിച്ചുരമിച്ചു

അവശതകൾപറഞ്ഞുകളഞ്ഞു അവളുടെമുഖ
മാശുതെളിഞ്ഞു കുളുർമുലകളണച്ചുപുണൎന്നു ഇ
തിപലവിധലീലതുടൎന്നു രതിരമണൻബാണമിയ
ന്നു മതിമുഖിയുടെകോപമടങ്ങി മധുമലർഗണ
മാശുപൊഴിഞ്ഞു തലമുടിവടിവോടുമഴിഞ്ഞു പ
രിചൊടുവെറ്റിലപാക്കുനുകൎന്നുരജനികഴിഞ്ഞുപു
ലൎന്നുതദാ.

രജനികഴിഞ്ഞുപുലൎന്നൊരുസമയേ രുചിരസു
ഖേനമുകുന്ദൻഭഗവാൻ നിജകൃത്യങ്ങൾകഴിച്ചുഭു
ജിച്ചഥ നിജമണിഭവനേചെന്നുവസിച്ചു ഉള്ളി
ൽനിനച്ചിതുരുഗ്മിണിദേവി ക്കുള്ളിലഹമ്മതി
കൊണ്ടിഹകിഞ്ചിൽ ഉള്ളനതാംഗിജനങ്ങളില
തിശയ മുള്ളവൾഞാനെന്നുണ്ടൊരുഭാവം എങ്കി
ലതൊട്ടു ശമിപ്പിക്കാഞ്ഞാ ലെങ്കലൊരൂനതവരു
മിനിമേലിൽ എന്നുമനസ്സിലുറച്ചുമുകുന്ദൻ തന്നു
ടെവാഹനമാകിയഗരുഡനെ വിരവൊടുചിന്തി
ച്ചീടിനസമയേ ഗരുഡനുമമ്പൊടുവന്നുവണങ്ങി
അരുളിച്ചെയ്തുമുകുന്ദൻഭഗവാൻ ഗരുഡാവരിക
സമീപെസുമതെ കദളിവനത്തിലിരിക്കുന്നുണ്ടി
ഹ കദനവിചക്ഷണനാകിയഹനൂമാൻ മദനാന്ത
കനുടെബീജമവൻ‌ദശ വദനപുരത്തെദഹിപ്പി
ച്ചൊരുവൻ രഘുനായകനുടെഭക്തന്മാരുതി ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-47.pdf/15&oldid=197678" എന്ന താളിൽനിന്ന് ശേഖരിച്ചത്