താൾ:CiXIV290-47.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഷിച്ചുകൊടുക്കുന്ന വേലയെല്ലാമെടുക്കുന്നവൎക്കു
കൂലി കൊടുക്കുന്നതിനുമേതും മടിയ്ക്കുന്നോരില്ലി
ക്കാലം

തരുണീകലമണി ഭാമവസിക്കും പുരമതി
ൽ മരുവിനൊരുരുതര സുരതര ധനവസ
നാദികളെല്ലാം തെരുതെരെയങ്ങു കൊടുക്കും
താനും തെരുവുകൾ വീടുകൾനാടുകളെല്ലാം
പെരുകിന ധനധാന്യാദികൾ കൊണ്ടിഹ പരി
പൂർണ്ണാമൃതമായ്വന്നിതുബത നരവരസുന്ദരിരുഗ്മി
ണിബാലെ ഇത്തരമുരുതരസുരവൃക്ഷത്തെ സത്വ
രമിങ്ങിഹകൊണ്ട്വന്നപ്പോൾപത്തുസഹസ്രവുമാ
റുസഹസ്രവു മുത്തമകാമിനിമണികളിലാൎക്കും ഉ
ത്തമപുരുഷൻ‌ദാനം‌ചെയ്തില്ലത്തൊഴിൽകൊള്ളാ
മായതുപോട്ടെ എട്ടുവധിക്കളിലേറ്റം‌മുരഹര നി
ഷ്ടയതായൊരുരുഗ്മിണിനിന്നുടെവീട്ടിലെമുറ്റത്ത
മരദ്രുമമതു നട്ടുനനപ്പാൻനിന്നുടെവല്ലഭ നൊട്ടും
കനിവില്ലാഞ്ഞതുകഷ്ടം ഹന്തനിനക്കുതരാഞ്ഞ
തിനെക്കാ ളന്തസ്താപമവൾക്കുകൊടുത്തതു കൊ
ന്നതിനെക്കാൾ കോതചിറക്കൽ ചെന്നുവിളിക്കു
ന്നതുബഹുദുഃഖം ഇത്തരമേഷണികൂട്ടിമുനീന്ദ്രൻ
സത്വരമങ്ങുഗമിച്ചൊരുശേഷം ബുദ്ധിക്ഷയവും
പൂണ്ടഥരുഗ്മിണി ക്രൂദ്ധിച്ചവിടെത്തന്നുടെഭവനെ
കതകുമടച്ചുകിടക്കുന്നേരം കടൽനിറമുടയവന
ങ്ങെഴുനെള്ളി.

(പദം) ബന്ധൂകാധരിമാർകൂപ്പും ബന്ധുരാംഗി
വാതിൽബന്ധിച്ചുകിടപ്പാനെന്തൊരുബന്ധംബാ
ലെ അന്തിനേരവുമിരുട്ടും വന്നുകൂടിനിന്റെ അ
ന്തികെശയിപ്പാനെല്ലൊ വന്നൂഞാനും എന്തിനു

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-47.pdf/13&oldid=197676" എന്ന താളിൽനിന്ന് ശേഖരിച്ചത്