താൾ:CiXIV290-03.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

ൽ–ഇതുനാടുവാഴിഅറിഞ്ഞുവന്നാലും ഞങ്ങൾ-അവനെവ
ശീകരിച്ചുനിങ്ങളെ നിൎവ്വിചാരന്മാരാക്കുമെന്നുപറഞ്ഞ
പ്രകാരം അവർ അനുസരിച്ചു ദ്രവ്യംവാങ്ങിപ്പൊകയും
ചെയ്തു— ൩-]

അനന്തരംആ ദിവസം തന്നെശിഷ്യരിൽ രണ്ടുപെർ
യറുശലെമിൽനിന്നുരണ്ടുനാഴികവഴി ദൂരമുള്ളഎമാവൂ
രിലെക്കപൊയി ഈസംഭവിച്ചതൊക്കയും വിചാരിച്ചു
സംസാരിച്ചുകൊണ്ടിരിക്കുമ്പൊൾയെശുവുംഅടുത്തുഒരു
മിച്ചുനടന്നുഅവനെഅറിയാതിരിപ്പാനായിട്ടുഅവരു
ടെ ദൃഷ്ടിക്കുഒരാഛാദനമുണ്ടായിഅപ്പൊൾഅവൻഅ
വരൊടു നിങ്ങൾ വിഷണ്ഡന്മാരായിഎന്തുസംഭാഷ
ണംചെയ്തുനടക്കുന്നുഎന്നുചൊദിച്ചതിന്നുക്ലെയൊ
ഫഎന്നവൻയറുശലെമിൽപാൎക്കുന്നപരദെശികളിൽനീ
മാത്രം അവിടെ ഈദിവസങ്ങളിൽസംഭവിച്ചകാൎയ്യം
അറിയാത്തവനൊഎന്നുപറഞ്ഞാറെഅവൻഎന്തുകാൎയ്യ
മെന്നുചൊദിച്ചപ്പൊൾഅവർനസരായക്കാരനായയെ
ശുവിന്നുസംഭവിച്ചതുതന്നെ–അവൻദൈവത്തിന്റെ
യും സൎവ്വജനങ്ങളുടെയുംമുമ്പാകെക്രിയയിലും വചനത്തി
ലുംശക്തിമാനായിദീൎഘദൎശിയായിരുന്നു–നമ്മുടെപ്രധാ
നാചാൎയ്യരും മൂപ്പരും അവനെ മരണശിക്ഷെക്കുഎ
ല്പിച്ചു ക്രൂശിൽതറെപ്പിച്ചുഎന്നാലും ഇസ്രയെലരെഉ
ദ്ധരിക്കുന്നവൻഇവൻ തന്നെഎന്നുഞങ്ങൾവിശ്വസിച്ചി

൩-)മത്ത൨൮,൮-൧൫-മാൎക്ക൧൬,൧൦-൧൧-ലൂക്ക൨൪,൯-൧൨-യൊ൨൦,൧൮

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/44&oldid=187312" എന്ന താളിൽനിന്ന് ശേഖരിച്ചത്