താൾ:CiXIV290-03.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧

ടരുതെ ഞാൻ ഇത്രൊടവും എൻ പിതൃസമീപത്തുക
രെറീട്ടില്ലല്ലൊഎന്നാൽനീഎന്റെസഹൊദരന്മാരെ
ചെന്നുകണ്ടുഅവരൊടുഞാൻഎനിക്കും നിങ്ങൾ്ക്കുമുടയപി
താവിന്റെയുംദൈവത്തിന്റെയും സന്നിധിയിങ്കലെക്ക
കരെറിപ്പൊകുമെന്നുപറകഎന്നുകല്പിച്ചു–ഇപ്രകാരം
യെശു ജീവിച്ചെഴുനീറ്റദിവസംതന്നെമഗ്ദലക്കാരത്തി
യായമറിയെക്കു ആദ്യം പ്രത്യക്ഷനായി– ൨-)

പിന്നെമറിയയും മറ്റെവരും കണ്ടുകെട്ടതുശിഷ്യരൊടുഅ
റിയിക്കെണ്ടതിന്നുപൊയാറെയെശുഅവരെഎതിരെറ്റു
സലാംപറഞ്ഞഉടനെ അവർകാല്ക്കൽവീണുനമസ്ക്കരി
ച്ചപ്പൊൾ‌യെശുഭയപ്പെടരുതപൊയിഎന്റെസഹൊ
ദരന്മാരൊടുഗലീലയിൽവെച്ചുഎന്നെകാണുംഎന്നറി
യിച്ചുകൊൾ്വിൻഎന്നുചൊന്നാറെഅവർപൊയിയെശു
ജീവിച്ചിരിക്കുന്നുഎനിക്കപ്രത്യക്ഷനായിഇപ്രകാരംക
ല്പിച്ചുഎന്നുമറിയശിഷ്യന്മാരൊടുംഅവനെഅനുസരിച്ചു
വിലപിച്ചുകരയുന്നവരൊടുംഅറിയിച്ചപ്പൊൾ വിശ്വ
സിച്ചില്ല–ആ സ്ത്രീകൾപൊയതിന്റെശെഷം കാവല്ക്കാ
രിൽചിലർപട്ടണത്തുവന്നുസംഭവിച്ചതൊക്കയുംപ്രധാ
നാചാൎയ്യന്മാരൊടുബൊധിപ്പിച്ചാറെഅവർമൂപ്പരൊ
ടുകൂടെമന്ത്രിച്ചുകാവല്ക്കാൎക്കുദ്രവ്യംവെണ്ടുവൊളംകൊടുത്തുഞങ്ങൾ രാത്രി ഉറങ്ങിയപ്പൊൾഅവന്റെശിഷ്യ
ർ വന്നു അവനെമൊഷ്ടിച്ചുകൊണ്ടുപൊയിഎന്നുപറകി

൨-) യൊ ൨൦,൩-൧൭.മാൎക്ക ൧൬, ൯-

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/43&oldid=187310" എന്ന താളിൽനിന്ന് ശേഖരിച്ചത്