താൾ:CiXIV290-03.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

ശീമൊൻ അകത്തുചെന്നു വെച്ച ശീലകളും തലയിൽ കെട്ടിയ
ശീലകളുംവെറിട്ടു ഒരു സ്ഥലത്തുചുരുട്ടിവെച്ചതും കണ്ടാ
റെ യൊഹനാനുംഅകത്തുകടന്നുഅപ്രകാരംകണ്ടുവിശ്വ
സിച്ചു–അവൻ മരിച്ചവരിൽനിന്നു ഉയിൎത്തെഴുനീല്ക്കെണ
മെന്നുള്ളവെദവാക്യംഅവർആസമയത്തൊളംഗ്രഹി
ക്കായ്കകൊണ്ടുപിന്നെയുംസ്വഗൃഹത്തിലെക്കപൊയി–
മറിയഗുഫയുടെപുറത്തുനിന്നുകെണുകൊണ്ടുഅകത്തുകു
നിഞ്ഞുനൊക്കിയപ്പൊൾയെശുവിൻശരീരംവെച്ചസ്ഥല
ത്തു ശുഭ്രവസ്ത്രങ്ങളെധരിച്ച ആ രണ്ടു ദൂതന്മാരെകണ്ടു–
ആയവർ അവളൊടു സ്ത്രീയെ നീ എന്തിന്നു കരയുന്നുഎ
ന്നുചൊദിച്ചതിനെകെട്ടപ്പൊൾഅവൾഎൻകൎത്താവി
നെഎടുത്തുകൊണ്ടുപൊയിഎവിടെവെച്ചെന്നുഅറിയായ്ക
കൊണ്ടാകുന്നുഎന്നു പറഞ്ഞിട്ടുതിരിഞ്ഞുനൊക്കിയാറെയെ
ശുവിനെകണ്ടുഅവനെയെശുഎന്നറിഞ്ഞില്ലഅപ്പൊ
ൾയെശുഅവളൊടുസ്ത്രീയെ നീ കരയുന്നതഎന്തിന്നു
ആരെഅന്വെഷിക്കുന്നുഎന്നുചൊദിച്ചാറെഅവനെ
തൊട്ടക്കാരനെന്നുനിരൂപിച്ചു അവൾയജമാനനെതാ
ൻഅവനെഎടുത്തുകൊണ്ടുപൊയിട്ടുണ്ടെങ്കിൽഎവിടെ
വെച്ചെന്നുപറഞ്ഞാലും ഞാൻചെന്നു അവനെഎടുത്തു
കൊള്ളാം എന്നുപറഞ്ഞതിന്നുയെശുമറിയെഎന്നുകല്പിച്ചു
ഉടനെഅവൾതിരിഞ്ഞുഹെഗുരൊഎന്നൎത്ഥമാകുന്നര
ബ്‌ബൂനിഎന്നുവിളിച്ചു–യെശുഅവളൊടുംഎന്നെതൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/42&oldid=187308" എന്ന താളിൽനിന്ന് ശേഖരിച്ചത്