താൾ:CiXIV290-03.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

ക്കളഞ്ഞതുകണ്ടുമഗ്ദലക്കാരിത്തിയായ മറിയ ശീമൊനെയും
യൊഹനാനെയുംചെന്നുകണ്ടുഅവരൊടുകൎത്താവിനെഗുഹ
യിൽനിന്നെടുത്തുകളഞ്ഞുഎവിടെവെച്ചുഎന്നറിയുന്നില്ല
എന്നുപറഞ്ഞു–അനന്തരംമറ്റെവർഅകത്തുകടന്നുനൊക്കി
യാറെകൎത്താവായയെശുവിന്റെശരീരംകാണായ്കയാൽ
വ്യാകുലപ്പെട്ടിരിക്കുമ്പൊൾമിന്നുന്നവസ്ത്രങ്ങൾധരിച്ച൨പു
രുഷന്മാരെസമീപസ്ഥരായികണ്ടുവളരെഭയപ്പെട്ടുആയവ
ർഅവരൊടു ഭ്രമിക്കരുതക്രൂശിൽതറെച്ചയെശുവിനെ
നിങ്ങൾ അന്വെഷിക്കുന്നു എന്നറിയുന്നു അവൻ ഇവിടെഇല്ല
അവൻ മുമ്പെപറഞ്ഞപ്രകാരംഉയിൎത്തെഴുനീറ്റുഇതാഅ
വനെവെച്ച സ്ഥലം–മുമ്പെഗലീലയയിൽവെച്ചുമനുഷ്യപു
ത്രൻപാപിഷ്ഠരുടെകൈവശത്തിലായി ക്രൂശിൽ തറെക്ക
പ്പെട്ടു മൂന്നാംദിവസം ജീവിച്ചെഴുനീല്ക്കെണമെന്നുപറഞ്ഞ
പ്രകാരംഒൎക്കുവിൻ–എന്നാലൊനിങ്ങൾവെഗംപൊയിഅ
വന്റെശിഷ്യരൊടുഅവൻ ഉയിൎത്തെഴുനീറ്റിരിക്കുന്നുഅ
വൻനിങ്ങൾ്ക്കുമുമ്പെഗലീലയിലെക്കുപൊകുംഅവിടെഅവ
നെകാണുമെന്നുരച്ചാറെ അവർആവചനങ്ങളെഒൎത്തുഭ
യവുംമഹാസന്തൊഷവും പൂണ്ടുവൎത്തമാനം ശിഷ്യരൊടുഅ
റിയിക്കെണ്ടതിന്നു ഒടിപ്പൊകയുംചെയ്തു– ൧-)

അനന്തരംശീമൊനുംയൊഹനാനുംപുറപ്പെട്ടുഗുഹയുടെഅ
രികിൽഎത്തിയൊഹനാൻ കുനിഞ്ഞു ഉള്ളിൽ നൊക്കിയാ
റെവെച്ചിരിക്കുന്നശീലകൾ കണ്ടുഎങ്കിലും പ്രവെശിച്ചില്ല

൧-) മത്ത ൨൮, ൧൮.മാൎക്ക ൧൬,൧-൮. ലൂക്ക ൨൪,൧൯യൊ൨൦, ൧൨

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/41&oldid=187306" എന്ന താളിൽനിന്ന് ശേഖരിച്ചത്