താൾ:CiXIV290-03.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

വരിൽചിലർ അതിനെകെട്ടപ്പൊൾഇതാഇവൻഎലിയാ
വെവിളിക്കുന്നുഎന്നുപറഞ്ഞു–

അതിന്റെശെഷംയെശുസകലവുംനിവൃത്തിയായിഎ
ന്നറിഞ്ഞിട്ടുവെദവാക്യംനിവൃത്തിയായ്വരെണ്ടതിന്നുഎനിക്ക
ദാഹമുണ്ടെന്നുപറഞ്ഞു–അപ്പൊൾഅവർഅവിടെവെ
ച്ചുഒരുസ്പൊംഗിൽകാടി നിറെച്ചുഇസൊപ്തണ്ടിൽകെട്ടി
അവന്റെവായരികെനീട്ടിക്കൊടുത്തു–മറ്റെവർഇരി
ക്കട്ടെഎലിയാഇവനെരക്ഷിപ്പാൻ വരുമൊഎന്നു നാം
നൊക്കെണമെന്നുപറഞ്ഞു– ൬-)

യെശു കാടിവാങ്ങികുടിച്ചശെഷംനിവൃത്തിയായിഎന്നു
കല്പിച്ചു–പിന്നെയുംപിതാവെനിന്റെകൈകളിൽഞാ
ൻഎന്റെആത്മാവിനെഭരമെല്പിക്കുന്നുഎന്നുറക്കെവി
ളിച്ചുപറഞ്ഞുതലചായിച്ചുപ്രാണനെവിടുകയും ചെയ്തു.
അപ്പൊൾ സംഭവിച്ചതെന്തെന്നാൽ ദൈവാലയത്തിലെ
തിരശ്ശീല രണ്ടായിചീന്തിപ്പൊയി ഭൂമിയും ഇളകികമ്മല
കളുംപിളൎന്നുശവക്കുഴികളുംതുറന്നുഉറങീരുന്നപരിശു
ദ്ധരുടെഎറിയശരീരങ്ങൾഅവൻഉയിൎത്തഴുനീറ്റശെ
ഷം ജീവിച്ചെഴുനീറ്റുശ്മശാനംവിട്ടു പുറപ്പെട്ടുവിശുദ്ധ
പട്ടണത്തിൽപൊയിഅനെകൎക്കുംപ്രത്യക്ഷരായിവന്നു–൭-)
അനന്തരംശതാധിപനുംതന്നൊടുകൂടെയെശുവിനെകാ
ത്തിരുന്നവരുംഭൂകമ്പവുംഅവൻഇപ്രകാരംനിലവിളി

൬-)ലൂക്ക.൨൩, ൪൪-൪൫.മത്ത൨൭-൪൫-൪൯-മാൎക്ക൧൫,൩൩-൩൬യൊ൧൯,൨൮

൭-)ലൂക്ക൨൩-൪൫.൪൬.മത്ത൨൭, ൫൦-൫൩- മാൎക്ക൧൫-൫൮

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/36&oldid=187293" എന്ന താളിൽനിന്ന് ശേഖരിച്ചത്