താൾ:CiXIV290-03.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

ട്ടനീയും ദൈവത്തെഭയപ്പെടുന്നില്ലയൊനാംനടത്തിയക്രി
യകൾ്ക്കതക്കവാറു ന്യായമായിട്ടുതന്നെഇതിനെഅനുഭവി
ക്കെണ്ടിവന്നുഇവനൊഅയൊഗ്യമായിട്ടുള്ളതൊന്നുംഅനുഷ്ഠി
ച്ചില്ലഎന്നുഅവനെഭൎത്സിച്ചശെഷംയെശുവിനൊടുകൎത്താ
വെനീനിന്റെരാജ്യത്തിൽപുക്കിവാഴുന്നസമയത്തഎ
ന്നെഒൎത്തുകൊള്ളെണമെഎന്നുപറഞ്ഞപ്പൊൾയെശുഅവ
നൊടുഇന്നുതന്നെനീഎന്നൊടുകൂടെപരദീസിൽഇരി
ക്കും സത്യംഎന്നുപറഞ്ഞു–

വിശെഷിച്ചുയെശുവിന്റെഅമ്മയുംഅവളുടെസഹൊദ
രിയും ക്ലെയൊഫയുടെഭാൎയ്യയുമായമറിയയും മഗ്ദലക്കാ
രത്തിയായമറിയയും അവന്റെ ക്രൂശിന്നരികെനിന്നുകൊ
ണ്ടിരുന്നു–യെശുതന്റെഅമ്മയെയുംതാൻസ്നെഹിച്ചശി
ഷ്യനെയുംഅരികെനില്ക്കുന്നതകണ്ടപ്പൊൾഅമ്മയൊടു
സ്ത്രീയെഇതാനിന്റെമകനെന്നുംആശിഷ്യനൊടുഇതാ
നിന്റെഅമ്മഎന്നുംകല്പിച്ചുഅന്നുതുടങ്ങിആശിഷ്യൻഅ
വളെസ്വഗൃഹത്തിലെക്കകൈക്കൊള്ളുകയുംചെയ്തു.൫-)
അനന്തരംഏകദെശം ഉച്ചമുതൽ ൩ മനിയൊളവുംആ
നാട്ടിലൊക്കയുംഅന്ധകാരംപരന്നു–സൂൎയ്യനുംഇരുണ്ടു
പൊയി൩ മണിനെരത്തുയെശുഎളൊഫിഎളൊഫി
ലമ്മാസഫകറാനിഎന്നുറക്കവിളിച്ചുപറഞ്ഞുഅതിന്റെ
അൎത്ഥംഎൻദൈവമെഎൻദൈവമെഎന്നെകൈ
വിട്ടതഎന്തിന്നുഎന്നുള്ളതാകുന്നു–സമീപത്തനില്ക്കുന്ന

൫. ലൂക്ക ൨൩, ൩൯-൪൩-യൊ-൧൯,൨൫-൨൭

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/35&oldid=187290" എന്ന താളിൽനിന്ന് ശേഖരിച്ചത്