താൾ:CiXIV290-03.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

വിടുവിച്ചാൽ നീകൈസരുടെഇഷ്ടനല്ലതന്നെതാൻ രാജാ
വാക്കുന്നവനെല്ലാം കൈസരുടെദ്രൊഹിയല്ലൊഎന്നുത്ര
ണം വിളിച്ചുപറഞ്ഞു

പിലാതൻഈവാക്കുകെട്ടപ്പൊൾയെശുവിനെപുറത്തുകൊ
ണ്ടുവന്നുഗബ്ബത്തഎന്നകല്ലുകൊണ്ടുപടുത്തസ്ഥലത്തുന്യാ
യാസനത്തിലിരുന്നുയഹൂദരൊടുഇതാനിങ്ങളുടെരാജാവു
എന്നുപറഞ്ഞു–എന്നാൽഅവർഇവനെനീക്കിനീക്കിക്രൂശിൽ
തറെക്കെഎന്നുവിളിച്ചുപറഞ്ഞാറെപിലാതൻനിങ്ങളുടെരാ
ജാവെക്രൂശിൽതറെക്കാമൊഎന്നുപറഞ്ഞപ്പൊൾകൈസ
ർഅല്ലാതെഞങ്ങൾ്ക്കുവെറെഒരുരാജാവില്ലഎന്നു തീൎത്തു
പറഞ്ഞുപിലാതൻഒന്നുംസാധിക്കാതെകലഹംഅധികമാ
യിപ്പൊകുമെന്നുകണ്ടപ്പൊൾവെള്ളമെടുത്തുജനങ്ങളുടെ
മുമ്പാകെകൈകളെകഴുകിഈനീതിമാന്റെരക്തത്തിന്നു
ഞാൻകുറ്റമില്ലാത്തവൻനിങ്ങൾതന്നെനൊക്കികൊൾ്വിൻ
എന്നുപറഞ്ഞാറെജനസംഘമൊക്കെയുംഇവന്റെരക്തംഞ
ങ്ങളുടെയുംസന്തതികളുടെയുംമെലിരിക്കട്ടെഎന്നുപറഞ്ഞു
ആകയാൽപിലാതൻ ജനങ്ങളുടെഇഷ്ടപ്രകാരംചെയ്വാൻമ
നസ്സായിബറബ്ബയെവിടീച്ചുയെശുവിനെ ക്രൂശിൽതറെക്കെ
ണ്ടതിന്നുവിധിച്ചുഎല്പിക്കയും ചെയ്തു– ൮–)

ക്രൂശിൽതറെച്ചതും മരണവും.

അതവൈസദണ്ഡഭാക്കൃതൊദൃഢമാൎത്തൊവിചമൌനമാശ്രയൽ ।

൮-)മത്ത-൨൫, ൨൪-൨൬,മാൎക്ക൧൫,൧൫-ലൂക്ക൨൩,൨൪-൨൫.യൊ൧൯,൧൬

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/31&oldid=187280" എന്ന താളിൽനിന്ന് ശേഖരിച്ചത്