താൾ:CiXIV290-03.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

പ്രധാനാചാൎയ്യന്മാരുംമൂപ്പന്മാരുംബറബ്ബായെവിട്ടയപ്പാൻ
ചൊദിക്കെണ്ടതിന്നും യെശുവിനെകൊല്ലെണ്ടതിന്നുംജനങ്ങ
ളെവശീകരിച്ചുഉത്സാഹിപ്പിച്ചപ്പൊൾഇവനെകൊന്നുബ
റബ്ബായെവിടീക്കെണംഎന്നുഎല്ലാവരുംഒന്നിച്ചുആൎത്തുവി
ളിച്ചു പറഞ്ഞു പിലാതൻ യെശുവിനെവിട്ടയപ്പാൻഭാവിച്ചു
പിന്നെയുംഅവരൊടുക്രിസ്തുഎന്നുപറയുന്നയെശുവിനെഞാൻ
എന്തുചെയ്യെണ്ടുഎന്നുചൊന്നപ്പൊൾഇവനെക്രൂശിൽതറ
ക്കെണംക്രൂശിൽതറെക്കണം എന്നുനിലവിളി കെട്ടാറെപി
ലാതൻമൂന്നാമതുംഇവൻഎന്തുദൊഷംചെയ്തുമരണശിക്ഷെ
ക്കു ഒരു കാരണവുംഞാൻകാണുന്നില്ല–ആകയാൽ ഞാൻ ഇ
വനെശിക്ഷിച്ചുവിട്ടയക്കുംഎന്നുപറഞ്ഞു–അവരൊക്രൂശിൽ
തറെക്കെണംഎന്നുഅധികംനിലവിളിച്ചുപറഞ്ഞു–
പിലാതൻയെശുവിനെക്കൂട്ടിചമ്മട്ടികൊണ്ടുഅടിപ്പിച്ചശെ
ഷംആയുധക്കാർഅവനെഅധികാരസ്ഥലത്തെക്കകൊണ്ടു
പൊയിഅവന്റെവസ്ത്രങ്ങളെനീക്കിക്കളഞ്ഞുചുവന്നഅങ്കി
യെഉടുപ്പിച്ചുമുള്ളുകൾകൊണ്ടു ഒരു കിരീടം മെടഞ്ഞുഅവ
ന്റെ ശിരസ്സിൽവെച്ചുവലങ്കയ്യിൽഒരുകൊലുംകൊടുത്തുഅ
വന്റെമുമ്പാകെമുട്ടുകുത്തിയഹൂദരാജാവെജയ ജയഎന്നുപ
രിഹസിച്ചുപറഞ്ഞുഅവന്മെൽതുപ്പികൊലെടുത്തുതലമെലടിക്കയുംചെയ്തു– ൬)

പിലാതൻപിന്നെയും പുറത്തു വന്നുഅവരൊടുഇതാഞാൻഇവ

൫-)മത്ത൨൭,൧൫-൧൯.മാൎക്ക൧൫ ൬.൧൦ലൂക്ക൨൩ ൧൭ യൊ ൧൮–൩൯
൬-),മത്ത ൨൫൨൦-൩൦ മാൎക്ക ൧൫, ൧൧-൧൯ ലൂക്ക൨൩൧൮-൨൩, യൊ ൧൮, ൪൫

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/29&oldid=187275" എന്ന താളിൽനിന്ന് ശേഖരിച്ചത്