താൾ:CiXIV290-03.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

അതിന്റെ ശെഷംഅവർ അടുത്തുവന്നുയെശുവിൻമെൽ
കൈവെച്ചുപിടിച്ചുചുറ്റുമുള്ളവർസംഭവിക്കുന്നതിനെ
കണ്ടപ്പൊൾ യെശുവിനൊടുകൎത്താവെവാൾകൊണ്ടുവെട്ടാ
മൊഎന്നപറഞ്ഞയുടനെശീമൊൻവാൾഊരിപ്രധാനാചാൎയ്യ
ന്റെവെലക്കാരനായ മാല്ക്കഎന്നവനെവെട്ടിവലത്തെ
ചെവിയെമുറിച്ചുകളഞ്ഞു–അപ്പൊൾ യെശുഇനിവിടുവിൻ
എന്നുകല്പിച്ചു അവന്റെ ചെവിയെതൊട്ടുസൌഖ്യമാക്കി
ശീമൊനൊടുനിന്റെവാൾഉറയിൽഇടുകവാൾഎടുപ്പ
വർഒക്കയും വാളിനാൽ നശിച്ചുപൊകുമല്ലൊഎൻപിതാ
വുഇനിക്കുതന്നിട്ടുള്ളപാനപാത്രംഞാൻസെവിക്കാതി
രിക്കുമൊഅല്ലെങ്കിൽ ൬ ലക്ഷത്തിൽപരംദൂതരെഅ
യപ്പാനായിട്ടുഇപ്പൊൾഅവനൊടുഅപെക്ഷിപ്പാൻ ഇനി
ക്കകഴികയില്ലെന്നു നിരൂപിക്കുന്നുവൊ–എന്നാൽ ഇപ്രകാ
രംസംഭവിക്കെണം എന്നുള്ളവെദവാക്യങ്ങൾഎങ്ങിനെ
നിവൃത്തിയായിവരും എന്നരുളിച്ചെയ്തു ൪-)
ആ സമയത്തയെശുതന്നെകൊള്ളവന്ന പ്രധാനചാൎയ്യ
ന്മാർ മുതലായവരൊടു ഒരുകള്ളനെഎന്നപൊലെഎ
ന്നെപിടിപ്പാനായിട്ടുവാൾവടികളൊടുകൂടെപുറപ്പെട്ടുവ
ന്നുദിവസംതൊറുംനിങ്ങളുടെഒരുമിച്ചുദൈവാലയത്തി
ൽപഠിപ്പിച്ചുകൊണ്ടിരുന്നപ്പൊൾനിങ്ങൾ എന്നെപിടിച്ചി
ല്ലഎന്നിൽകൈനീട്ടിട്ടുമില്ലഎന്നാൽ ഇതു നിങ്ങളുടെ സമ
യവും തമസ്സിന്റെഅധികാരവും ആകുന്നു എങ്കിലും

൪-) യൊ.൧൮, ൧൦.൧.൧മത്ത൨൬, ൫൦–൫൪ മാൎക്ക ൧൪,൪൬,൪൭ ലുക്ക ൨൦,൪൯.൫൧.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/19&oldid=187255" എന്ന താളിൽനിന്ന് ശേഖരിച്ചത്