താൾ:CiXIV290-03.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

റിഞ്ഞില്ല അവൻ ഉത്സവത്തിൽ ആവശ്യമുള്ളതിനെകൊ
ള്ളെണം എന്നൊദരിദ്രൎക്കുവല്ലതുംകൊടുക്കണംഎന്നൊ
യെശുകല്പിച്ചതുഎന്നചിലർനിനെച്ചു–യഹൂദആസമയംത
ന്നെപുറത്തുപൊയിഅപ്പൊൾ രാത്രിയായി– ൫-)

അനന്തരംയെശുമനുഷ്യ പുത്രൻ മഹത്വപ്പെട്ടിരിക്കുന്നുദൈ
വ മഹത്വംഅവനിൽവിളങ്ങുന്നെങ്കിൽദൈവംഅവനെതന്നി
ൽതന്നെമഹത്വപ്പെടുത്തുംവെഗത്തിൽഅതിനെചെയ്യുംഎ
ന്നുരച്ചു–

പിന്നെഅവർ ഭക്ഷിക്കുമ്പൊൾ‌യെശുഅപ്പംഎടുത്തുവാഴ്ത്തി
നുറുക്കി ശിഷ്യൎക്കു കൊടുത്തുപറഞ്ഞിതു വാങ്ങിഭക്ഷിപ്പിൻ
ഇതുനിങ്ങൾ്ക്കുവെണ്ടിനുറുക്കിതന്നഎന്റെശരീരമാകുന്നു–എ
ന്റെഒൎമ്മക്കായി ഇതിനെ ആചരിപ്പിൻ–അപ്രകാരം തന്നെ
അത്താഴം കഴിഞ്ഞശെഷംപാനപാത്രംഎടുത്തുവാഴ്ത്തിഅ
വൎക്കു കൊടുത്തുപറഞ്ഞിതുനിങ്ങൾ എല്ലാവരുംഇതിൽനിന്നു
കുടിപ്പിൻഈപാനപാത്രംഎന്റെരക്തത്തിലെപുതിയനി
യമമാകുന്നു ഇതുപാപമൊചനത്തിന്നായിനിങ്ങൾ്ക്കുംഅനെക
ൎക്കുംവെണ്ടി ഒഴിച്ചഎന്റെരക്തംഇതിനെകുടിക്കുമ്പൊൾ
ഒക്കയുംഎന്റെഒൎമ്മക്കായിട്ട ആചരിപ്പിൻ‌–അവർഎല്ലാ
വരുംഅതിൽനിന്നുകുടിച്ചാറെയെശുഞാൻനിങ്ങളൊടുകൂ
ടെഎൻപിതാവിന്റെരാജ്യത്തിൽ ഈ മുന്തിരിങ്ങാരസംപുതു
തായി കുടിക്കും ദിവസത്തൊളം ഇനികുടിക്കയില്ല സ
ത്യംഎന്നുപറകയുംചെയ്തു– ൬-)

൫-) യൊഹ൧൩,൨൧-൩൦ മത്ത-൨൬,൨൧-൨൫മാൎക്ക൧൪,൧൮-൨൧.ലൂക്ക൨൨, ൨൪-൨൨


1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/13&oldid=187242" എന്ന താളിൽനിന്ന് ശേഖരിച്ചത്