താൾ:CiXIV290-03.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

സത്യമായിനിങ്ങളൊടുപറയുന്നു ൪-)
അതിന്റെശെഷംയെശുവ്യാകുലനായിനിങ്ങളിൽ
ഒരുത്തൻഎന്നെകാണിച്ചുകൊടുക്കുംസത്യംഎന്നസാക്ഷ്യംപ
റഞ്ഞാറെശിഷ്യർഅവൻആരെവിചാരിച്ചുപറയുന്നുഎന്നു
സംശയിച്ചു പരസ്പരംനൊക്കിഅതിദുഃഖിതന്മാരായിഓരൊ
രുത്തൻഅവനൊടുകൎത്താവെഞാനൊഎന്നുചൊദി
ച്ചുതുടങ്ങി–അപ്പൊൾയെശുഎന്നൊടു കൂടതളികയിൽ കൈ
ഇടുന്നവൻതന്നെഎന്നപറഞ്ഞാറെശീമൊൻയെശുവി
ന്റെമാൎവിടത്തിൽചാരിയവനും അതിപ്രിയനുമായയൊഹ
നാന്നുചൊദിക്കെണ്ടതിന്നുഅംഗികംകാട്ടിയാറെഅവൻ
യെശുവിനൊടുകൎത്താവെഅവൻആരാകുന്നുഎന്നമന്ദം
ചൊദിച്ചപ്പൊൾ യെശുഞാൻഅപ്പഖണ്ഡംമുക്കികൊടുക്കുന്ന
വൻതന്നെഎന്നുപറഞ്ഞുഖണ്ഡംമുക്കിഇഷ്ക്കരക്കാരനായയ
ഹൂദെക്കുകൊടുത്തു–മനുഷ്യ പുത്രൻതന്നെകുറിച്ചുഎഴുതി
കിടക്കുന്നപ്രകാരംഗമിക്കുന്നു–എങ്കിലുംഅവനെകാണിച്ചു
കൊടുക്കുന്നവന്നുഹാകഷ്ടംആയാൾ ജനിക്കാതെഇരുന്നെ
ങ്കിൽനന്നായിരുന്നുഎന്ന പറഞ്ഞാറെയഹൂദഗുരൊഞാനൊ
എന്നു ചൊന്നതിന്നു നീപറയുന്നുവല്ലൊഎന്നുപറഞ്ഞു–യഹൂ
ദഖണ്ഡംവാങ്ങിയശെഷംപിശാചുഅവന്റെഉള്ളിൽപു
ക്കു–അന്നുയെശുഅവനൊടുനീചെയ്വാൻഭാവിക്കുന്നത വെ
ഗംചെയ്കഎന്നുപറഞ്ഞു–ഇതഎതുസംഗതിയായിയെശുഅ
വനൊടുപറഞ്ഞതഎന്നപന്തിയിലുള്ളവരിൽ ആരുംഅ

൪-) യൊഹ. ൧൩, ൧–൨൦

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-03.pdf/12&oldid=187240" എന്ന താളിൽനിന്ന് ശേഖരിച്ചത്