താൾ:CiXIV290-01.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

നെ—
ഉ–ം ദൈവത്തിന്റെഏകജാതനായിനമ്മുടെകൎത്താവായയെശു
ക്രിസ്തുങ്കൽഞാൻ‌വിശ്വസിക്കുന്നു–ആയവൻവിശുദ്ധാത്മാ
വിനാൽമറിയഎന്നകന്യകയിൽഉല്പാദിതനായിജനിച്ചു
പൊന്ത്യപിലാത്തന്റെതാഴെകഷ്ടമനുഭവിച്ചുക്രൂശിക്കപ്പെ
ട്ടുമരിച്ചുഅടക്കപ്പെട്ടു പാതാളത്തിൽഇറങ്ങിമൂന്നാംദിവസം
ഉയിൎത്തെഴുനീറ്റുസ്വൎഗ്ഗരൊഹണമായിസൎവ്വശക്തപിതാ
വായദൈവത്തിന്റെവലഭാഗത്തിരിക്കുന്നു–അവിടെനി
ന്നുജീവികൾക്കും‌മരിച്ചവൎക്കുംന്യായംവിസ്തരിപ്പാൻവരിക
യുംചെയ്യും—
൩൨.യെശുക്രിസ്തൻപിതാവിൽനിന്നുയുഗാദികൾക്കുമുമ്പെപജനിച്ചസത്യ
ദൈവമാകുന്നുഎന്നുള്ളതിനെപ്രമാണിപ്പിക്കുന്നത്എങ്ങിനെ—
ഉ–ം വിശുദ്ധവെദത്തിന്റെസ്പഷ്ടസാക്ഷ്യങ്ങളെകൊണ്ടത്രെ–
അതിനാൽഅവൻദൈവത്തിന്റെഏകജാതനും(യൊ൩,
൧൬)സ്വപുത്രനുംഎന്നും(രൊമ.൮, ൩൨)സൎവ്വത്തിന്മെലുംദൈവ
മായിയുഗാദികളൊളംവാഴ്ത്തപ്പെട്ടവൻഎന്നും(രൊ ൯, ൫)
സത്യദൈവവുംനിത്യജീവനുംഎന്നു(൧യൊ.൫,൨൦)ഉള്ള
പെരുകൾകൊണ്ടുവിളങ്ങുന്നു
൩൩.ഈയെശുക്രിസ്തനെവീണ്ടെടുപ്പുകാരൻഎന്നുപറവാന്ത
ക്കവണ്ണംഅവൻ നിണക്കായിഎന്തുചെയ്തുഎന്ത്അനു
ഭവിച്ചു–

2.

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-01.pdf/12&oldid=191387" എന്ന താളിൽനിന്ന് ശേഖരിച്ചത്