താൾ:CiXIV29.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുടിപ്പിക്കെന്നെരക്തസാരം
നീസത്യപാനഭൊജനം
നീയെമരുന്നു വൈദ്യൻനീ
നീയെ എടുത്തതെൻഇളപ്പം
സ്വൎഗ്ഗത്തിൽ നിന്നുവന്നൊരപ്പം
സ്വൎഗ്ഗീയനാക്ക എന്നെനീ
ആമെൻ പ്രഭൊ ആമെൻ

൭൪
രാഗം൭൩.

൧. ഹാ ദൈവത്തിൻ കുഞ്ഞാടു
മരത്തിൽതൂങ്ങിചത്തൊനെ
അസൂയനിന്ദപാടു
അന്തംവരെ പൊറുത്തൊനെ
നീ പെറിഎല്ലാപാപം
അല്ലാഞ്ഞാൽപറ്റും ശാപം
കനിഞ്ഞുകൊൾ്ക ഹൊ യെശു

൨. എന്റെപാപത്തെ ഛെദം
ചെയ്വാൻ നിൻരക്തമാംസാരം
ഒഴിച്ചുംതന്നഭെദം
അവാച്യമാം ഉപകാരം
കൈക്കൊൾ്ക നിത്യാചാൎയ്യ
കറയില്ലാത്തഭാൎയ്യ
കനിഞ്ഞുകൊൾ്ക ഹൊ യെശു

൩. നീഎൻ കുഴിയിൽ കൂടി
എൻ ജ്യെഷ്ഠഭാവത്തെകാട്ടി
എൻദ്രൊഹം ഒക്കമൂടി
നീഎൻ വിരൊധിയെ ആട്ടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/90&oldid=195575" എന്ന താളിൽനിന്ന് ശേഖരിച്ചത്