താൾ:CiXIV29.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪. നിൻ ആയുധങ്ങൾ ശക്തിയും
പൊരാട്ടത്തിന്നുത്സാഹവും
നിൻഭക്തരിൽ വളൎത്തു
നീ തലവൻഎന്നുവന്നാൽ
ഉറെച്ചു നില്ക്കും ശിഷ്യകാൽ
നീശത്രുവെ അമൎത്തു
ദൊഷം രൊഷം–സംഹരിച്ചു
ഉദ്ധരിച്ചു–സമാധാനം
ആക്ക ഭൂമിയൊടുവാനം

൫. വിശുദ്ധിയിങ്കൽ ജീവനം
കഴിപ്പാൻ നല്കസന്തതം
എനിക്കീയാത്മശക്തി
പ്രപഞ്ചം ഒക്കനെടുകിൽ
ആദായംഒട്ടും ഇല്ലതിൽ
വിശിഷ്ടലാഭം ഭക്തി
നഷ്ടൻ ഭ്രഷ്ടൻ– ആയ്വന്നാലും
വെദപാലും–നിന്റെ കൊലും
എന്നുംമുട്ടുന്നില്ലപൊലും

൬൧
രാഗം.൭൦.

൧. സീനായ്മലെക്ക് യഹൊവാ
കാർമെഘത്തുള്ളിറങ്ങി
അശുദ്ധരഞ്ചുവാനിതാ
ഇരിട്ടിൽ തീ വിളങ്ങി
നിൻദൈവത്തെ നീസ്നെഹിച്ചാൽ
അനുഗ്രഹമുണ്ടല്ലാഞ്ഞാൽ
നീശാപത്തുൾ അടങ്ങി

9.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/75&oldid=195609" എന്ന താളിൽനിന്ന് ശേഖരിച്ചത്