താൾ:CiXIV29.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. വരിക ഹെ വിശുദ്ധാത്മാ
വിശ്വസ്തരിൽ പ്രകാശംതാ
ഉദിക്ക ജീവാദിത്യ
കാരുണ്യപൂൎണ്ണജ്യൊതിയെ
എന്നുള്ളം സ്ഫുടമാക്കുകെ
തമസ്സിനെവിജിത്യ
സത്യം–പത്ഥ്യം–നിത്യ പ്രീതി
പൂൎണ്ണനീതി–വെണ്ടുവൊളം
പൂരിക്കെണം ഭൂമിഗൊളം

൨. നീ സൎവ്വജ്ഞാനനിധിയാം
അതെഇറക്കുക എല്ലാം
എന്നാലെ വന്നാശ്വാസം
ഈ മന്നിലുള്ളഭക്തരും
ആ വിണ്ണിലുള്ളദൂതരും
ഒന്നിച്ചു ചെയ്കവാസം
പിന്നെനിന്നെ- ഞങ്ങളെയും
യൊഗംചെയ്യും- സ്നെഹമൂലം
ശെഷം കൂട അനുകൂലം

൩. പ്രകാശിപ്പിക്ക ഞങ്ങളെ
നെർവഴിയിൽ നടത്തുകെ
ഇല്ലാനമുക്കുജ്ഞാനം
വിശ്വാസത്തിന്റെ സ്ഥൈൎയ്യവും
അനൎത്ഥകാലെ ധൈൎയ്യവും
ഇതൊക്കെനിന്റെ ദാനം
ഖെദം ഭെദം-മറ്റും എതു
ഭയഹെതു-നീ പറിക്ക
നിന്റെന്യായവും വിധിക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/74&oldid=195611" എന്ന താളിൽനിന്ന് ശേഖരിച്ചത്