താൾ:CiXIV29.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. അൎപ്പിച്ച ക്രീസ്തൻ ജീവനും
വധിച്ചിട്ടുള്ളദെഹവും
എൻ ആത്മദെഹത്തെ
സല്പുണ്യമാക്കിതീൎക്കുകെ

൨. അവൻ വിലാവിന്നെറ്റവും
ഒലിച്ചരക്തവെള്ളവും
മനംതണുക്കുന്നതളി
ബലം പുതുപ്പിക്കും കുളി

൩. തിരുമുഖത്തിൽ സ്വെദംതാൻ
കണ്ണീരും ഖെദവുംഭവാൻ
വിസ്താരനാൾ എൻശരണം
സ്വൈരൊത്ഭവത്തിൻ കാരണം

൪. അമ്പുള്ളയെശു ക്രീസ്തനെ
നിന്നിൽ മറഞ്ഞൊതുങ്ങവെ
ശത്രുവിൻ അസ്ത്രശസ്ത്രവും
കൊള്ളാതെ വ്യൎത്ഥമായ്വരും

൫. എൻപ്രാണൻ പൊകുമളവിൽ
വിളിച്ചിരുത്തുകരികിൽ
അങ്ങെല്ലാവാഴ്ത്തികളുമായി
നിന്നെകൊണ്ടാടുകെ ഈവായി

൪൮
രാഗം ൩൪.

൧. ഊൎദ്ധ്വൊദയം– അയ്യൊ അങ്ങസ്തമിച്ചു
വഴിപട്ടാങ്ങുയിരായൊൻ മരിച്ചു
ദൈവംഉണ്ടൊ– ഹാഎന്തൊരുവിഛെദം
ചൊല്ലാമൊഎന്റെഖെദം

൨. വിറെക്കഭൂ– മലകളെപിളൎച്ചിൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/62&oldid=195630" എന്ന താളിൽനിന്ന് ശേഖരിച്ചത്