താൾ:CiXIV29.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മറക് ഒളി തറകളും തകൎവ്വീൻ
ദെവാലയം– നീ ഇനിശൂന്യസ്ഥാനം
ഖെദിപ്പിൻ ഊഴിവാനം

൩. നല്ലിടയൻ – തൻ കൂട്ടത്തിന്നായ്ചത്തു
സമ്പത്തെ നീക്കിഘൊരമാം വിപത്തു
ഈ മരണം– എൻശാപത്തെ ഒടുക്കും
എൻജീവനെ പുതുക്കും

൪. ശവക്കുഴി– പിടിക്കുന്നില്ല നിന്നെ
എൻപാപത്തെ പിടിക്കും–ഞാനൊപിന്നെ
നിന്നൊടുടൻ–ഉയിൎത്തു നിന്നെതെറും
ഒന്നിച്ചുമീതെകെറും

൫. തല്ക്കാലത്തൊ– കനിഞ്ഞിതിൽ വസിക്ക
എൻഹൃദയം നിൻ കുഴിയായിരിക്ക
ഇതിന്നകം– ഞാൻയെശുനിന്നെആഴ്ത്തും
നിൻചാവെ നിത്യംവാഴ്ത്തും

൪൯
രാഗം ൨൭

൧. ഹാ ദുഃഖനാൾ– ഹാകൂൎത്തവാൾ
ശ്മശാനത്തിൽ വിശ്രാമം
കൊള്ളുന്നെകനല്ല ആൾ
അഛ്ശനെകകാമം

൨. സുഖപ്രദം–ശവാൎപ്പണം
മരിച്ചു പാപശാന്തി
തീൎത്ത നിന്നാൽ പൂരിതം
ഞങ്ങടെ വിശ്രാന്തി

൩. എൻരക്ഷെക്കായി– പറഞ്ഞവായി
നീചൊന്നതിപ്പൊൾ പൊരും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/63&oldid=195628" എന്ന താളിൽനിന്ന് ശേഖരിച്ചത്