താൾ:CiXIV29.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യെശുരക്തം കണ്ടൊലൊലെ
കണ്ണീർവാൎക്കുകതുപൊലെ
നിണക്കായവൻ കരഞ്ഞു
നീ സന്തൊഷിപ്പാൻ വലഞ്ഞു
നിത്യസൌഖ്യം എവിടുന്നു
ക്രൂശിൽനിന്നത്രെ വരുന്നു

൨. ഹാ നിൻവീഴ്ചെക്കെത്രതാഴ്ച
യെശുവെ കൂടാതെ പാപം
നിൻതൊഴിൽ നിൻ കൂലിശാപം
ചാകെന്നുണ്ടുമാവ്യവസ്ഥ
തീൎന്നുതെ നിന്റെ അവസ്ഥ
എവിടെ അന‌്വെഷിച്ചാലും
രക്ഷയില്ലെന്നറിഞ്ഞാലും

൩. ബലിദാനം നെൎച്ചധൎമ്മം
ആചരിക്കവ്യൎത്ഥം കൎമ്മം
സൎവ്വത്തിൻ ന്യായാധിപന്നു
എന്തു കാഴ്ചവെക്കും അന്നു
വിധിനാളിൽ യെശുരക്തം
മാത്രം മറവിന്നു ശക്തം
നിന്റെ ചാവിന്നവസാനം
വെച്ചതാകവന്റെ മാനം

൪. നീ പിശാചിൻ അധികാരം
ആത്മ ജീവന്റെസംഹാരം
പാപക്കെട്ട് ഇവഅറിഞ്ഞു
ഉടനെമനം തിരിഞ്ഞു
യെശുഎന്നെ ഉദ്ധരിക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/58&oldid=195637" എന്ന താളിൽനിന്ന് ശേഖരിച്ചത്