താൾ:CiXIV29.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അല്ലെനിക്കധീനൻ ഞാൻ
ഇനിമെൽഞാൻനിന്റെ ഖണ്ഡം
തലയായ തമ്പുരാൻ
എന്നെനൊവു ചാവിലും
നിണക്കൊപ്പമാക്കിലും
പുറമൂടിനിന്റെനീതി
അകപ്പൂൎത്തിനിന്റെ പ്രീതി

൩൮
രാഗം ൯൬

൧. യെശുപാടുമരണം
യെശുമുറിയഞ്ചും
നഷ്ടൎക്കുള്ളൊരൌഷധം
ദുഷ്ടതെക്കുനഞ്ചും
ചാവിന്നാകും ചാവിതെ
നാശത്തിന്റെ നാശം
മത്സരാന്ധകാരത്തെ
ഭത്സിക്കും പ്രകാശം

൨. തൊട്ടത്തിൽ നിൻ യാചനം
കാട്ടി യാചിപ്പിക്ക
നിൻവിയൎപ്പുരൊദനം
എന്നെയത്നിപ്പിക്ക
ദൂതന്റെ ആശ്വാസനം
യാതന അടുക്കും
നെരത്തിങ്കൽ നെഞ്ചകം
സ്വൈരത്തെ കൊടുക്കും

൩. പാഴൻ നിന്നെചുംബിക്കും
തൊഴഎന്നുരച്ചു

6.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/51&oldid=195650" എന്ന താളിൽനിന്ന് ശേഖരിച്ചത്