താൾ:CiXIV29.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭൂലൊകത്തിലിറങ്ങിയ
ആദെവലൊകത്തുത്ഭവൻ
ദുൎവ്വസ്ത്രത്തെഉടുത്തവൻ

൪. അയ്യൊനൽവസ്ത്രരാജസം
ലൌകിക കണ്ണിന്നാവശ്യം
അതുകൂടാതെ മന്നിൽആർ
ഈരക്ഷിതാവെകൈക്കൊൾ്വാർ

൨൦
S. M. രാഗം.൪.

൧. ഈ നാളിൽ വാൎത്തയെ
ഗ്രഹിച്ചുവാഴ്ത്തുവിൻ
ഇമ്മാനുവെൽ ജനിച്ചതെ
വിരിച്ചുപാടുവിൻ

൨. അപൂൎവ്വജന്മത്താൽ
ആകാശ ഭൂമികൾ
സന്തൊഷിക്കെ വിശെഷത്താൽ
സ്തുതിക്കഎൻ കരൾ

൩. പിതാവിൻ ക്രൊധത്തിൽ
ഉൾ്പെട്ടവങ്കുലം
ഈചെൎന്നുവന്നകുട്ടിയിൽ
സമസ്തം രക്ഷിതം

൪. ചാകാത്തൊരുജനി
നമുക്കുകിട്ടുവാൻ
അത്യന്തം നൊന്തുടൽമൃതി
പ്പെടാൻജനിച്ചുതാൻ

൫. വന്നീസഭയിലും
ജനിച്ചുപാൎക്കനീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/30&oldid=195686" എന്ന താളിൽനിന്ന് ശേഖരിച്ചത്