താൾ:CiXIV29.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സൎവ്വത്തിന്മീതെഉന്നതൻ

൪. യുഗാദികൾ്ക്കധിപതെ
നികൃഷ്ടജാതിക്കതിഥെ
ഈ ബന്ധുക്കൂട്ടംമെയ്ക്കുമെൽ
തുണെക്കുക ഇമ്മാനുവെൽ

൫. നിൻതൊട്ടിയിൽപുതുപകൽ
ഉദിച്ചുവ്യാപിച്ചീജഗൽ
ആ പ്രഭയിൽനടക്കൊൾ്വാൻ
വിശ്വാസത്താൽ ഉടക്കുംഞാൻ

൬. നിണക്ക്പ്രീയരക്ഷക
നിണക്കുംനിത്യജനക
വിശുദ്ധാത്മാവിനുംസദാ
പുകൾവരൂ ഹല്ലെലുയാ

3. യെശുജനനാദി

൧൯
രാഗം.൧൦.

൧. അഹൊ എല്ലാ ജനങ്ങൾ്ക്കും
ഉണ്ടാക്കും സുഖഭാഗ്യവും
ഉണത്തീച്ചാനന്ദിച്ചുടൻ
സ്വൎഗ്ഗീയസുവിശെഷകൻ

൨. മശീഹദാവിദൂരിലെ
ജനിച്ചതാൽ സന്തൊഷിക്കെ
ഭൂചക്രത്തെല്ലാ ജാതിക്കാർ
ഈശിശുവിനെ നൊക്കുവാർ

൩. ക്ഷണത്തിൽതെടിനൊക്കുക

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/29&oldid=195687" എന്ന താളിൽനിന്ന് ശേഖരിച്ചത്