താൾ:CiXIV29.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞാൻ ചെയ്വാൻതുനിയും

൨. എൻഉള്ളിൻ അലങ്കാരം
ലൊകത്തിൻ ആഗ്രഹം
ആയൊനെ നിൻസല്ക്കാരം
താൻപഠിപ്പിക്കെണം
നിണക്കെന്നിൽ തഴെക്ക
സുഗന്ധമാം സ്തുതി
നിൻസെവെക്കായ്തുളെക്ക
അടിയന്റെചെവി

൩. എനിക്കു നീ ആശ്വാസം
വളൎത്തതെന്തെല്ലാം
എന്നിൽമറഞ്ഞുല്ലാസം
ശത്രുക്കളായിനാം
കാണാഞ്ഞു സമാധാനം
നശിച്ചിതാശയും
നീയൊതികഞ്ഞദാനം
ആയ്വന്നീപാപിക്കും

൪. ഞാൻചാവിലകപ്പെട്ടു
നിൻ ജീവൻ തന്നു നീ
പിശാചിൻഘൊരകെട്ടു
കിഴിഞ്ഞഴിച്ചുനീ
നിന്നാലെതീൎന്നു ദാസ്യം
ഉദിച്ചു സ്വാതന്ത്ര്യം
കഴിഞ്ഞിതെന്റെ ഹാസ്യം
ആയുള്ളദാരിദ്ര്യം

൫. എന്നൊളം സൎവ്വസഥ
എന്തൊഇറങ്ങുവാൻ

3.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/27&oldid=195691" എന്ന താളിൽനിന്ന് ശേഖരിച്ചത്