താൾ:CiXIV29.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാഗം.൧൦.

൧. കെൾസ്വൎഗ്ഗദൂതർഗീതങ്ങൾ
കെൾവാനത്തിൽനിനാദങ്ങൾ
മനുഷ്യരക്ഷാകാരകം
വെളിച്ചമെപ്രകാശിതം

൨. മഹൊന്നതന്മഹത്വവും
ഭൂലൊകെസമാധാനവും
മനുഷ്യരിൽസമ്പ്രീതികൾ
ഇതൊടുവന്നകാഴ്ചകൾ

൩. ആദൂതർകാൺമറഞ്ഞെല്ലാം
ഉടൻപുരത്തിൽ ഒടിനാം
തിരഞ്ഞുനല്ലശിശുവെ
വണങ്ങികുമ്പിടെണമെ

൨൩൪

രാഗം.൪൬.

൧. ഘനംപെരുത്തത്ഏവനുംഈസ്ഥാനം
ഇടയശ്രെഷ്ഠനാടായ്തീരുക
ഈഒന്നിനത്രെഉണ്ടുനിത്യമാനം
കുഞ്ഞാടിനുപിന്നാലെചെല്ലുക
മറ്റെങ്ങുകണ്ടെത്താത്തതും
നല്ലാടുതൻഇടയനൊടുപ്രാപിക്കും

൨. തമയ്വാനിതാകതിൎത്തപുല്ലുംനെല്ലും
നല്ലുറവുംകുളിൎത്തചൊലയും
ചെന്നായെപെടിയാതെഎങ്ങുംചെല്ലും
സദാതൻകൂട്ടംയെശുപാലിക്കും
അനന്തജീവൻതൻവരം
അസംഖ്യമായിടയൻകൈയിലെധനം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/253&oldid=195287" എന്ന താളിൽനിന്ന് ശേഖരിച്ചത്