താൾ:CiXIV29.pdf/238

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മന്ദിച്ചവെള്ളവുംകിടന്നു
നീയുംഅതിന്നുതിർവെച്ചൊൻ
മൊഴിഞ്ഞുടൻത്രീലൊകവാഴി
ഒഴിച്ചുനീജലാക്രമം
നിലംനനെപ്പാൻമാത്രംആഴി
ജലത്തെകാൎക്കയക്കണം

൩. സിംഹാദികൾ്ക്കൊലിക്കുംകൂപം
ആഹാരംവിളയുന്ന നൂപം
കായ്ക്കാച്ചവന്മരം എല്ലാം
തെൻമുന്തിരിരസപ്പെരുക്കം
എൾമുമ്പാംതൈലങ്ങൾമിനുക്കം
ഇത്യാദിനിൻവരങ്ങളാം
മൃഗങ്ങൾആവസിക്കുംചൊല
ഖഗങ്ങൾപാടുംനൽതണൽ
മറ്റൊന്നിതാക്കിനിൻവിരൽ

൪. പകൽരാവുദയാസ്തമാനം
സകലമാറ്റംനിൻവിധാനം
നീചൊല്ലിയാൽജനിച്ചുയിർ
കൈനീട്ടിയാൽഉണ്ടാകുംപുഷ്ടി
കൺനീങ്ങിയാൽകെടുംസന്തുഷ്ടി
വരണ്ടുമാഴ്കുംഉൾ്ത്തളിർ
നീവിശ്വംപുതുതാക്കികാക്കും
ഭവിക്കെനിക്കുംനിങ്കൃപാ
ഞാൻഎന്നുംനിന്നെസ്തുതിയാക്കും
നീഎന്നെരക്ഷിക്കുംസദാ

൨൧൯

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/238&oldid=195313" എന്ന താളിൽനിന്ന് ശേഖരിച്ചത്