താൾ:CiXIV29.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

20. കാലഗീതങ്ങൾ

സന്ധ്യകളിൽ

൧൭൦

രാഗം ൧൦

൧. ആദിത്യനൊടെൻനെഞ്ചുണർ
മഴിവുപൊക്കിതള്ളിടർ
പ്രഭാതയാഗംഒപ്പിപ്പാൻ
വിളിച്ചുനിന്നെതമ്പുരാൻ

൨. സുഖിച്ചുറങ്ങുംസമയം
പാലിച്ചവന്നുവന്ദനം
ഞാൻചാവിന്നെഴുനീല്ക്കുമ്പൊൾ
നിൻരൂപത്തൊടുണൎത്തിക്കൊൾ

൩. പുലൎച്ചെക്കുള്ളമഞ്ഞിവ
എൻപാപംനീക്കിക്കളക
മനസ്സിൽആദ്യതൊന്നൽകാ
നിന്നെഅകംനിറച്ചുതാ

൪. ഞാൻചൊല്ലിചെയ്വതൊക്കയും
വരുത്തിയുംനടത്തിയും
ഇന്നൊരൊരൊവ്യാപാരത്തുൾ
നിൻതെജസ്സെവളൎത്തരുൾ

൫. എല്ലാഅനുഗ്രഹങ്ങളിൽ
അനാദിമൂലംവാഴ്ത്തുവിൻ
കീഴ്മെലുംസൃഷ്ടിവാഴ്ത്തുകെ
പിതാപുത്രാത്മാവായൊനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/190&oldid=195396" എന്ന താളിൽനിന്ന് ശേഖരിച്ചത്