താൾ:CiXIV29.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭാരംപെറിനടപ്പൊരും
ദീനപ്പെടുന്നൊരുമായി
ജീവനീർയഥെഷ്ടം കൊരും
സൌജന്യാൽ പറിക്കും കായി

൩. നല്ലവെള്ളമൊ സമുദ്രം
കായെമുട്ടം വില്ക്കുമൊ
സ്വൎഗ്ഗത്തൊകടത്തും ക്ഷുദ്രം
സാത്താൻ ആശതീൎക്കുമൊ
തീനല്ലാത്തതിന്നുവല്ലി
നീരല്ലാത്തതിന്നു പൊൻ
നീട്ടിയാൽഭൊഷത്വംഅല്ലി
ക്രീസ്തെവാങ്ങും അറിവൊൻ


രാഗം൫൪

൧. പ്രിയമുള്ളപുസ്തകം
നിന്നെ എങ്ങിനെ സ്തുതിക്കാം
മന്നാനിന്നെതിന്നണം
നിന്നെപാലുപൊൽകുടിക്കാം
പാപവ്യാധിമരണം
നീക്കാനാകും ഔഷധം

൨. നീ കൊടുക്കും പലിശ
സാത്താനമ്പുകൾ വിലക്കും
നിത്യപടകൂടുന്ന
ശത്രുസെനനീ അടക്കും
സൎവ്വലൊഹങ്ങളെക്കാൾ
മൂൎച്ചയുള്ളദെവവാൾ

൩. ഹാ കടൽ നിൻ ആഴത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/16&oldid=195710" എന്ന താളിൽനിന്ന് ശേഖരിച്ചത്