താൾ:CiXIV29.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഹൊപ്രപഞ്ചഭാരം ഇന്ന്അയൊഗ്യം
യഹൊവാസ്വാസ്ഥ്യം നിന്നാലനുഭൊഗ്യം

൨. വിളിച്ചു സൃഷ്ടിക്കു നീലൊകത്തിൽ
വെളിച്ചം മുന്നുദിച്ചീയാഴ്ചയിൽ
ഇന്നെത്രെയെശുചാവിനെ അടക്കി
തന്നാത്മാവെ ഇന്നാൾസഭെക്കിറക്കി

൩. ഇരുളെവിട്ടിന്നൊളി തെടിയാൽ
ഉരുൾ്ചഎന്നിചെല്ലും നിന്റെകാൽ
ഒരാഴ്ചതാപുരാന്നും ഉൾ്പണിക്കും
പുറമെ വെലതാനനുഗ്രഹിക്കും

൪. കൎത്താവെ ഇന്നുകരുതാതവർ
വൃഥാവിയൎത്തുപൊം അഹരഹർ
തികഞ്ഞരക്ഷിതാവിൽ ആനന്ദിക്ക
അകംവളൎവ്വാൻ ദിവ്യചൊൽകുടിക്ക

൫. കാൎയ്യാദികൾ അവങ്കൽ എല്പിക്കാം
പാരാതെതാൻ നിവൃത്തിക്കുന്നെല്ലാം
ദൈവത്തെമാനിച്ചാൽ ഉണ്ടാകും മാനം
അവനെനിന്ദിപ്പൊൎക്കും അപമാനം


രാഗം ൫.

൧. നമ്മൊടു നിന്റെകൃപ
ഇരിക്ക യെശുവെ
എന്നാൽ കഠൊരനൃപ
ഉപായം വെറുതെ

൨.നമ്മൊടുനിന്റെവാക്യം
പാൎപ്പിക്ക ദയയാ
എന്നാൽ വെണ്ടുന്ന ഭാഗ്യം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/14&oldid=195719" എന്ന താളിൽനിന്ന് ശേഖരിച്ചത്