താൾ:CiXIV29.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൃക്കൈ എന്നെ പിടിച്ചു
നെർവഴിക്കാക്കുകെ
ചാവിൽ നിന്നുദ്ധരിച്ചു
ജീവങ്കൽ സ്ഥാപിക്കെ
അതാലെ എൻ നടപ്പും
പ്രകാശത്തൂടെ ആം
എൻഒൎമ്മക്കെടും തപ്പും
നീ മാറ്റുന്നുണ്ടെല്ലാം

൨. എൻവഴിനീഅകന്നാൽ
വളഞ്ഞുപൊകും പാമ്പിൻചെൽ
നിൻ വാഴ്ചയൊ നടന്നാൽ
നെരെകരെറും മെല്ക്കുമെൽ
അതാലെ നീ കനിഞ്ഞു
ജീവപ്രകാശമെ
എൻ അന്ധതപിരിഞ്ഞു
പൊവാറാക്കെണമെ
നിന്നാൽ എൻ ആത്മക്കണ്ണു
തെളിയുമളവിൽ
ഉടൽ നിന്നെ പുകണ്ണു
നടക്കും പകലിൽ

൩. ഭുവിവസിക്കും നാളും
നിന്നൊടും നിന്നിൽ നിന്നും ഞാൻ
നിൻ ദീപവും നിൻ ആളും
ആയെങ്ങുമെ വിളങ്ങുവാൻ
ദിവ്യസ്വഭാവതത്വം
നീ എന്നിൽ നടുകെ
നിൻ ആത്മാവിൻ മഹത്വം

17.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/139&oldid=195486" എന്ന താളിൽനിന്ന് ശേഖരിച്ചത്