താൾ:CiXIV29.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൂകുന്നൊർ വിശുദ്ധന്മാർ
കാണ്മതില്ലതിൽ കടൽ
കാണ്മുരാവില്ലാപ്പകൽ

൧൦൯
രാഗം൪.

൧. ഭൂവാസികൾ എല്ലാം
യഹൊവെവന്ദിപ്പിൻ
താൻ എകസത്യദെവനാം
എന്നൊൎത്താനന്ദിപ്പിൻ
അഛ്ശന്നു സ്തൊത്രം– ഹല്ലെലൂയാ.
പുത്രന്നുസ്തൊത്രം– ഹല്ലെലൂയാ.
ആത്മാവൊടും ഏകദൈവം
ആയവനെ വാഴ്ത്തുവിൻ

൨. താൻ നല്ലവൻ സദാ
തൻസത്യം ഒപ്പിപ്പാൻ
കരുണ എന്നും കുറയാ
താൻ ഏകനാം മഹാൻ– അ.

൧൧൦
രാഗം.൬൦.

൧. യെശുക്രീസ്തൻ ലൊകപാലൻ
പാപിസൈന്യം ജീവൻ കാലൻ
സൎവ്വവും തങ്കാല്ക്കീഴാം
അന്ത്യ ശത്രുവിൻ സംഹൎത്താ
യെശുമാത്രം വിശ്വകൎത്താ
എന്നുചൊല്ലും നാവെല്ലാം

൨. ദൂതഭൂതൻ അധികാരി
ഏവനും ക്രീസ്താനുസാരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/127&oldid=195507" എന്ന താളിൽനിന്ന് ശേഖരിച്ചത്