താൾ:CiXIV29.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തളൎന്നാൽ വിശ്രമം

൩. എൻമെയ്വൻ ഭൎത്താസ്നെഹിതൻ
വഴിപട്ടാണ്ടുയിർ
പ്രഭുഗുരു പുരൊഹിതൻ
നീയാകെൻ ഉൾ്ത്തളിർ

൪. ഇന്നെസ്തുതി ചെറുത ഹൊ
ഇരപ്പ് എൻഅമ്പെല്ലാം
നിന്നെഞാൻ കാണുമ്പൊൾ വിഭൊ
എൻസ്തൊത്രം സാരമാം

൫. തല്ക്കാലത്തൊഞാൻ നിന്റെ നെർ
കൃപയും ഘൊഷിക്കും
ആശ്വാസമാക നിന്റെപെർ
എനിക്കു ചാവിലും

൧൦൭. b
രാഗം.൪൦.

൧. പിതാവുസ്തൊത്രത്തിന്നുപാത്രം
പകെച്ചനമ്മെസ്നെഹിച്ചാൻ
പാപിഷ്ഠൎക്കായിചാകും ഗാത്രം
വഹിപ്പാൻ ഇങ്ങയച്ചിട്ടാൻ
തൻമാറിൽ വാണപുത്രനെ
ഹാസ്നെഹത്തിന്റെ ആഴമെ

൨. പിതാനമുക്കുതന്നബാലൻ
സ്നെഹിച്ചിഴിഞ്ഞു കഴുവിൽ
മരിച്ചുയിൎത്തചാവിൻകാലൻ
സ്തുതിക്കു യൊഗ്യൻ സഭയിൽ
കിഴിഞ്ഞുയൎന്ന സത്യവാൻ
കൃപാന്തരാംഗമെമ്പുരാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/125&oldid=195510" എന്ന താളിൽനിന്ന് ശേഖരിച്ചത്