താൾ:CiXIV29.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജീവനം ബുദ്ധിമഹത്വം ആരൊഗ്യം
ദെവവരങ്ങളാം പുകഴുവിൻ

൨. ദാനങ്ങളിൽ വലുതൊന്നു നിനെക്കും
വാനത്തിൽ നിന്നയച്ചുള്ളമകൻ
ഇത്രതന്നിട്ടുതനിക്കെന്തു വെക്കും
പുത്രനൊടൊക്കെ സമ്മാനിച്ചവൻ

൩. ലൊകാപവാദം പിശാചിടും ക്ലെശം
രൊഗഹിംസാദികൾ ബാധിക്കിലും
സത്യകൃപാധിക്യത്താലെ ആവെശം
നിത്യം ഉണ്ടാകയാൽമാൽതണിയും

൪. ഉണ്ടാംഇരുൾ തുറന്നുള്ളപാതാളം
കണ്ടുവെന്നാകിലും എന്തുഭയം
ദൂതൻ ഒരുങ്ങി മഹാദിനക്കാളം
ഊതുമപ്പൊൾ എനിക്കുണ്ടുദയം

൫. രക്ഷകൻതാൻസകലംപുതുതാക്കും
ലക്ഷണം ഉണ്ടതിന്നെന്നകതാർ
നൂതനം ഇന്നെനിക്കുള്ളവുംനാക്കും
ദൂതരൊടന്നുസ്തുതിക്കും ഇപ്പാർ

൧൦൭ a
രാഗം൯

൧. നല്ലൊച്ചയത്രെയെശു പെർ
ശിഷ്യന്റെ ചെവിയിൽ
അതെല്ലാസൌഖ്യത്തിന്നും വെർ
ഭയം നീങ്ങും മതിൽ

൨. മുറിക്കതെ ചികിത്സിക്കും
അകറ്റും സങ്കടം
വിശക്കിൽ അതുമന്നയും

15

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/124&oldid=195512" എന്ന താളിൽനിന്ന് ശേഖരിച്ചത്