താൾ:CiXIV29.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാപ്പകൽതാൻ എടുക്കിലും
വിണ്ണവരൊടു സദാനിവൃത്തി
കൊണ്ടു സുഖിച്ചമൎന്നെഴും
വാനസുഖത്തെ വിട്ടുടൻ
ദീനരെ നൊക്കിപൊംപരൻ–ഹ.

൩. വൈരിഗണത്തെ പൊറുക്കും ശാന്തി
ആൎക്കു പറഞ്ഞു കൂടുമൊ
ഒടുവിൽ സകലശത്രു ഭ്രാന്തി
നിൻ സ്തുതിയായ്വരും വിഭൊ
ഊമരിപ്പൊൾ മഹാജനം
ഞാൻസ്തുതിപാടും തല്ക്ഷണം–ഹ.

൧൦൫
രാഗം ൧൬

൧. ദൈവംഎൻ പ്രശംസ–എന്റെസ്തുതിയും
പുത്രനാൽതൻവംശ–ചെൎച്ചവീണ്ടിടും

൨. ദൈവംഎന്റെഅംശം–താണവർപിതാ
സ്വൎഗ്ഗലൊക ഭ്രംശം–എന്നുമെവരാ

൩. ഇസ്രയെലിൻപാറ–കൊട്ടയാക്കനാം
സൎവ്വതാപമാറ–ത്തക്കരക്ഷയാം

൪. ഉറ്റെഴുംചങ്ങാതി–ചുറ്റുംഇടയൻ
കുറ്റംതീൎക്കുംവാദി–മുറ്റും ആയവൻ

൫.പകൽഎൻ ഉത്സാഹം–രാവിൽഎൻള്ളി
ചാവിലുംഎൻ ദാഹം–ആകപൊറ്റി നീ

൧൦൬
രാഗം൨൫.

൧. നമ്മുടെദൈവത്തെ വാഴ്ത്തുകയൊഗ്യം
നമ്മെസ്നെഹിപ്പവനെതൊഴുവിൻ

15.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/123&oldid=195513" എന്ന താളിൽനിന്ന് ശേഖരിച്ചത്