താൾ:CiXIV29.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്നെഹബലം–നിൎമ്മലനീതിജയം
രക്തജഡങ്ങളെ ഭുക്തി

൩. ഞാനും അലഞ്ഞുതിരിഞ്ഞതുകണ്ടുപിടിച്ചു
ചിത്തമലിഞ്ഞെഴുനീറ്റുതിരഞ്ഞു വരിച്ചു
സ്നെഹകറാർ–ആക്കിയുറച്ചവനാർ
ചെയ്തതു യെശുതനിച്ചു

൪. ദാസരിൽ അനുഭവം വളരെണമെകൎത്താ
ശുദ്ധപതി വ്രതയായ്സഭതീരുക ഭൎത്താ
നിൻഭയയാ–സൌമ്യതയാൽ മറിയാ
നിത്യശുശ്രൂഷയാൽ മൎത്താ

൫. വാഴ്ത്തുവിൻ എങ്ങും അടക്കിയസെവകഭൂതർ
കൂട്ടവകാശികളായപരസ്ഥയ ഹൂദർ
എന്റെമനം–ആടിനെപുകഴെണം
കൂടസിംഹാസനദൂതർ

൬. വെട്ടിയുയിൎത്ത കുഞ്ഞാടുധനംബലജ്ഞാനം
ശക്തിഅനുഗ്രഹസ്തൊത്രജയം ബഹുമാനം
എന്നിവറ്റിൻ–പാത്രമാം പുകഴുവിൻ
നമ്മുടെ ആദ്യവസാനം

൧൦൪
രാഗം൭൪.

൧. ദെഹിയും ദെഹവും കൂടുമ്മട്ടും
ദെവഗുണത്തെവാഴ്ത്തുവൻ
ഭൂമിസമുദ്രാ ആകാശത്തട്ടും
മൂന്നുലകും പടെച്ചവൻ
ഇളകിപൊം ചരാചരം
നിശ്ചലംനിൻസിംഹാസനം–ഹല്ലെലൂയാ

൨. മന്ത്രികൾ എന്നി മഹാ പ്രവൃത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/122&oldid=195515" എന്ന താളിൽനിന്ന് ശേഖരിച്ചത്