താൾ:CiXIV29.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിശുദ്ധനാം തുലൊം
എന്നിട്ടും ഏറും ക്ഷാന്തി
കുറവിനൊക്കശാന്തി
തന്നാലെ വന്നുപൊം

൪. തൻ ആത്മാതന്റെരക്തം
അതാകെ സാധിക്കും
ആ കൈതുണെക്കുശക്തം
ആ വാത്സല്യം അവ്യക്തം
എന്നൊൎക്കും ശത്രുവും

൫. പരക്കനിന്റെ ജ്ഞാനം
മശീഹാ യെശുവെ
നിൻ നാമമെ പ്രധാനം
അതിന്റെ വൎത്തമാനം
എല്ലാരും കെൾ്ക്കുകെ

൬. നിൻഭാഗ്യമുള്ളവാഴ്ച
നടത്തു കൂഴിയിൽ
വരികഭൊഷ്കിൻ താഴ്ച
ഉദിക്കനിന്റെ കാഴ്ച
ദാഹിച്ച ശിഷ്യരിൽ

൧൦൩
രാഗം ൩൨

൧. തൊഴരെരക്തം ഒഴിച്ചുതരും ബലിയാടും
സിംഹവുമായി ജയിച്ചവനെ സ്തുതിപാടും
ഐക്യതയായി–ഭൂതലെനമ്മുടെവായി
യെശുവിൻ നാമത്തെപാടും

൨. രൊഗികളെ ഗുണമാക്കിയ തന്നുടെഉക്തി
ശാപത്തിൽ ആണനരൎക്കുവരുത്തിയമുക്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/121&oldid=195517" എന്ന താളിൽനിന്ന് ശേഖരിച്ചത്