താൾ:CiXIV29.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൃപാലുവാകും ദീനരിൽ
മനസ്സിൽ അഭിപ്രായം
പ്രസിദ്ധമാക്കിലൊകത്തിൽ
വിരൊധികൾ്ക്ക ക്ഷാന്തി
സഭെക്കു വാത്സല്യം
സൎവ്വാ പരാധശാന്തി
സ്വയാഗത്തിൽ കൃതം
സ്വഭക്തരിൽ തൻപ്രീതി
വാനൊളം ഉന്നതം
അഘങ്ങൾ നീക്കുംവീതി
പൂൎവ്വാപരായതം

൩. മനുഷ്യർ ഒക്കപൂഴി
ക്ഷണത്തിൽവാടും പുല്ലിൻപൂ
ഉണങ്ങിപൊം ഈചൂഴി
ജ്വലിക്കുംവല്ലനാളീഭൂ
യഹൊവാ പ്രീതിസത്യം
എന്നെക്കും നിന്നിടും
അവന്റെ ആധിപത്യം
വാടാതെ വൎദ്ധിക്കും
ഒടുങ്ങും എതിരാളി
പിറെക്കുംദുഷ്ടപെയി
ഹെയെശുവിൻ കൂട്ടാളി
കൎത്താവെസ്തൊത്രംചെയി

൯൯
രാഗം.൧൦൧.

൧. എന്റെരക്ഷകന്നുപാടി

14.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/116&oldid=195525" എന്ന താളിൽനിന്ന് ശേഖരിച്ചത്