താൾ:CiXIV29.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. വിടാതെ കണ്ടെന്റെനങ്കൂരം
ഉറെച്ചൊരു നിലമിതാ
വിരൊധിസ്നെഹത്താലെ ക്രൂരം
ആംപാടുപെട്ട രക്ഷിതാ
ലൊകാരംഭത്തിൻ മുമ്പെയും
ഉള്ളീ നിലംസ്ഥിരപ്പെടും

൨. എല്ലാവിചാരത്തെ കടന്നും
ഉണ്ടൊരു നിത്യകാരുണ്യം
ഉഴന്നപാപിക്കായ്തുറന്നും
കണ്ടൊതൻ വത്സലഭുജം
വരികിലും വരയ്കിലും
നമ്മിൽതൻ ഉള്ളംഅലിയും

൩. ശിക്ഷിക്കയല്ലവന്റെ ഇഷ്ടം
നമുക്കു രക്ഷനിശ്ചിതം
അതിന്നായിപുത്രൻ എൻ അരിഷ്ടം
ഏറ്റിട്ടുടുത്തതീ ജഡം
അതിന്നായി പുക്കുവാനത്തിൽ
തീകത്തിക്കുന്നഭൂമിയിൽ

൪. ഹാ ക്രീസ്തരക്തം സൎവ്വപാപം
എടുത്ത സ്നെഹാഗാധമെ
നിന്നാൽ മറഞ്ഞതെല്ലാശാപം
മുറിക്കുസൌഖ്യം വന്നുതെ
ക്ഷമിക്കിനി ക്ഷമിക്കിനി
എന്നുണ്ടാരക്തത്തിൻ വിളി

൫. ഈവിളിഎന്നും ഞാൻ നിനെച്ചു
വിശ്വാസത്തൊടെ തെറുവൻ
എൻദൊഷങ്ങൾ എന്നെവലെച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/112&oldid=195530" എന്ന താളിൽനിന്ന് ശേഖരിച്ചത്