താൾ:CiXIV29.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬. ഇരിക്ക നീഎൻ അവകാശം
ചരാചരത്തിൽ എൻ മുതൽ
എൻ രാത്രിയിങ്കൽ ഉൾ പ്രകാശം
എൻ ഒട്ടംതീൎന്നാൽ എൻ പകൽ
നിൻ കൈക്കൽ വാങ്ങും പുതുദെഹം
അതെന്നും വാഴുത്തും നിന്റെ സ്നെഹം

൯൨
രാഗം ൫൪

൧. യെശുപാപി രക്ഷകൻ
എന്നു സൌഖ്യവൎത്തമാനം
വഴിതെന്നിയൊൎക്കുടൻ
ചൊല്ലുവിൻ– ഹാ നല്ലഗാനം
ആയതൊതുവൻ സദാ
യെശുപാപിരക്ഷിതാ

൨. പക്ഷഭെദം ഇല്ലിതിൽ
പാപിയെഅംഗീകരികും
എന്നു തന്റെവാക്യത്തിൽ
ഏവരൊടും അറിയിക്കും
ആണയൊടും ചൊന്നവൻ
നൊക്കുഞാൻ നിൻ രക്ഷകൻ

൩. കെട്ടുപൊയ ആടിനെ
നല്ലിടയൻ തിരയുന്നു
നഷ്ടം ഭ്രഷ്ടമായതെ
രക്ഷിപ്പാൻ അദ്ധ്വാനിക്കുന്നു
നമ്മെമക്കൊത്തവൻ
യെശുപാപിരക്ഷകൻ

൪.പാപിക്കൂട്ടം വരുവിൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/109&oldid=195536" എന്ന താളിൽനിന്ന് ശേഖരിച്ചത്