താൾ:CiXIV29.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കളഞ്ഞുറച്ചാനന്ദിപ്പെൻ
എൻ അഹംഭാവം നീ വിഴുങ്ങും
ഞാൻസ്നെഹക്കടലുള്ളിൽ മുങ്ങും

൨. പടച്ച മുമ്പിലും എൻ നാമം
വരച്ചു ജീവപുസ്തകെ
യുഗാന്തത്തിൽ വരും വിശ്രാമം
അപ്പൊഴും നിശ്ചയിച്ചുമെ
എത്രദിനം നിൻ അധികാരം
അത്രയും എന്റെമെൽവിചാരം

൩. നിൻ രൂപത്തിൽ മനുഷ്യവംശം
അന്നെന്നെയും നിൎമ്മിച്ചുരീ
എനിക്കാദാമ്യപ്പിഴയശം
ഉണ്ടായതെവഹിച്ചു നീ
നീനരപുത്രനായസ്ഥാനം
എത്തിച്ചെനിക്കു ദിവ്യമാനം

൪. ഞാൻ മീതെദിവ്യനായ്സുഖിപ്പാൻ
നീ ദീനനായിഭൂമിയിൽ
ഞാൻ അബ്ബഎന്നതെ വിളിപ്പാൻ
നീ സംശയിച്ചുമൃത്യുവിൽ
എനിക്കനുഗ്രഹം നിൻശാപം
ഞാൻ ദെവനീതി നീയൊപാപം

൫. ചാവൊളം പൊരുതും കരഞ്ഞും
വിയൎത്തുമുള്ള സ്നെഹമെ
ഈ അമ്പില്ലാത്ത എന്റെനെഞ്ഞും
നിൻ ജ്വാലയാൽ കൊളുത്തുകെ
എപ്പൊഴും എങ്കൽ ഉണ്ടുപെക്ഷ
അതിൻചികിത്സ നിൻ അപെക്ഷ

13.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/108&oldid=195538" എന്ന താളിൽനിന്ന് ശേഖരിച്ചത്