താൾ:CiXIV29.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨. പിതാവുതന്ന പുത്രനെ
ഞാൻ ഒന്നിനെഗ്രഹിക്കുകെ
ഈ രത്നമണി മാത്രം
നിന്നെസുരർ ഭൂതങ്ങളും
തുള്ളിപ്പൊടി സ്തുതിക്കിലും
ഞാനൊ അതിന്നുപാത്രം
എന്നാൽ നിന്നാൽ– പാപികൾ്ക്കും
ദ്രൊഹികൾ്ക്കും– നീങ്ങി ക്രൊധം
ഇല്ലദാസരിൽ വിരൊധം

൩. നീ മുഖംചാച്ചുനൊക്കിയാൽ
എന്നുള്ളം നിൻ പ്രസാദത്താൽ
വക്കൊളവും നിറയും
നിന്നെമറന്നു ദൊഷത്തിൽ
ഉൾ്പെട്ടുവെറെനൊക്കുകിൽ
ഞാൻ തനിയെവലയും
താണു കാണു–എൻ നിൎവ്വാഹം
എന്റെദാഹം–ജീവാഹാരം
താനിൻ സുവിശെഷസാരം

൪. വാക്കാത്മാചൊര ദെഹവും
മുന്നിനയാത്ത ക്ഷമയും
നീ എന്തന്നെനിക്കും
നീ എവിടെവസിക്കുമൊ
അങ്ങത്രെ ഞാനും എൻ പ്രഭൊ
സൂൎയ്യാ എപ്പൊൾ ഉദിക്കും
ശാന്തകാന്ത– ഇഹലൊകം
പൂണ്ടശൊകം–തീൎന്നശെഷം
നിത്യമാകും എൻ ആശ്ലെഷം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/105&oldid=195544" എന്ന താളിൽനിന്ന് ശേഖരിച്ചത്