താൾ:CiXIV285 1848.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൮

ഒരാടു കൊഴി പത്ത് ഈ മൂന്നിനെയും ഒരു കൊട്ടയിൽ ആക്കി പന്തൊടു ചെൎത്തു കെട്ടി പ
രപ്പിച്ചു അവമൂന്നും പരീസപട്ടണത്തിന്നഒരുകാതംദൂരെവീണു ഹാനിഒന്നുംകൂടാതെ
വരികയുംചെയ്തു—വഴിയിൽ വെച്ചു കണ്ടതും ഗ്രഹിച്ചതുംമാത്രം ഒന്നുംഅറിവാറായില്ല
–അതുകൊണ്ടു രൊശ്യർ എന്നവിദ്വാൻ ഘനം ചുരുങ്ങിയ ഒരു പാത്തിയെപന്തൊടുചെൎത്തു
കെട്ടി താൻഅതിൽ ഇരുന്നു മെല്പെട്ടു കയറുവാൻതുനിഞ്ഞു–എങ്കിലും൧൦൦അടി ഉയര
ത്തിൽ അധികം കയറളിക്കരുത എന്നുകല്പിക്കയാൽകുരഞ്ഞൊരു നെരം പാൎത്തുകയറു
വലിപ്പിച്ചതിനാൽ ഇറങ്ങി വരികയും ചെയ്തു–ഇതുവും പൊരാ എന്നു വെച്ചു രൊശ്യരും
ധൈൎയ്യമുള്ളൊരു പ്രഭുവും കൂടി പിന്നെയും പാത്തിയിൽ കയറി ഇരുന്നു പന്തിനെ
നിലത്തൊടു ചെൎത്തു കെട്ടാതെമെല്പെട്ടു പറപ്പിച്ചപ്പൊൾ–അവർ ഒരു നാഴികെ
ക്കുള്ളിൽ ശീതംഅധികമുള്ളമാൎഗ്ഗത്തൊളം കരെറി കാറ്റിനാൽ കിഴക്കൊട്ടു ൩കാ
തംവഴിദൂരം ഒടിസുഖെന ഇറങ്ങി വരികയും ചെയ്തു— ഇതുസാധിച്ചതു. ൧൭൮൩
ആമത് നവമ്പ്ര ൨൧ തിയ്യതിയിൽതന്നെ—

കെരള പഴമ

൨൭. മാനുവെൽ രാജാവഅൾമെദഎന്ന ഒന്നാം
രാജ്യാധികാരിയെകെരളത്തിലെക്കു നിയൊഗിച്ചതു—

പശെകുസുവറസ് മുതലായവർ മടങ്ങിവന്നു കെരളവൎത്തമാനംഅറിയിച്ചുകാൎയ്യബൊ
ധംവരുത്തിയപ്പൊൾ–മാനുവെൽരാജാവ് വിചാരിച്ചു കൊഴിക്കൊടു മൂലസ്ഥാനമാ
യിട്ടു നടക്കുന്ന പങ്കച്ചവടത്തിന്നു മൂന്നു ആശ്രയസ്ഥാനങ്ങൾ ഉണ്ട എന്നു കണ്ടുമൂന്നിനെ
യുംപിടിച്ചടക്കി മുസല്മാൻ കപ്പലൊട്ടം ഹിന്തുക്കടലിൽ മുടക്കെണം എന്നു നിശ്ചയി
ച്ചു–ആ മൂന്ന് എന്തെന്നാൽ കൊഴിക്കൊട്ടു നിന്നു പടിഞ്ഞാറൊട്ടു പൊകുന്ന ചരക്കു
കൾക്കു രണ്ടു തുറമുഖം ഒന്ന അറവിതെക്കുമുനയിലുള്ള അദൻപാറ –മറ്റെതുപാ
ൎസികടൽവായിലുള്ള ഹൊൎമ്മുജ് തുരുത്തി— യുരൊപയിൽ വരുന്നസകല ഹിന്തുചീ
നചരക്കുകളും ആ രണ്ടുവഴിയായിട്ടു തന്നെ ചിലതുഅദനെവിട്ടു ചെങ്കടലൂടെഅ
ലക്ഷന്ത്ര്യനഗരത്തൊളവും ചിലതുഹൊ‌‌‌‌ൎമ്മുജ് ബസറയിലും കൂടി ബെരുത്തൊളവും
മുസല്മാനർ കൊണ്ടു പൊന്നു വെച്ചുആ രണ്ടു സ്ഥലങ്ങളിൽ വന്നു കൂടുന്ന വെനെത്യ
മുതലായ ഇതല്യ കപ്പല്ക്കാൎക്കു തന്നെവിറ്റു കൊടുക്കും—ശെഷം കച്ചവടവഴി കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/96&oldid=188816" എന്ന താളിൽനിന്ന് ശേഖരിച്ചത്