താൾ:CiXIV285 1848.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൭

ളിലും ഘനം കുറഞ്ഞതു– സാധരണാകാശത്തിന്റെ ഘനം എന്തെനു ചൊദിച്ചാൽ
ഒരു കുപ്പി നിറയ വെള്ളം ൮൨൦ കുപ്പിയിലെ ആകാശത്തൊട് ഒക്കുന്നു പിന്നെ ആകാ
ശം നിറഞ്ഞ ഒരു കുപ്പി ൧൪ കുപ്പി ജലവായുവൊടു സമമായി നില്ക്കും – ഇങ്ങനെഉള്ള
ജലവായു൮൦ വൎഷത്തിന്നു മുമ്പെ രസവാദികൾക്കുകണ്ടു കിട്ടിയതിന്റെശെഷം കുട്ടിക
ൾ കടലാവണക്കിന്റെ ചാറുകൊണ്ടു പൊക്കുളഊതിഉണ്ടാക്കുന്നതുപൊലെഒരുത്ത
ൻ ജലവായുംവെഊതി പൊക്കുളയിൽ നിറെച്ചാൽ അതിവെഗത്തിൽ ആകാശത്തി
ൽകയറിപൊകും എന്നും കണ്ടിരിക്കുന്നു— അതിന്റെ ശെഷം പരിന്ത്രീസ്സായ മൊം
ഗൊൽഫ്യതുണികൊണ്ട ൧൦൦മുളം ചുറ്റളവുള്ളപന്തുണ്ടാക്കി കടലാസ്സുകൊണ്ടുപൊ
തിഞ്ഞ പുൽതീയുടെ പുകയും നിറച്ചടച്ചപ്പൊൾ പന്തുകെട്ടിയ കയറ് അറുത്ത ഉടനെ
അത് ആറായിരം അടി ഉയരത്തൊളം കരെറി എങ്കിലും തുണിയുടെ പഴുതുകൾ
സൂക്ഷ്മമായി അടഞ്ഞിട്ടില്ലായ്കകൊണ്ടുപുറമെഉള്ള ആകാശം ഉള്ളിൽ കടന്നുനിറ
ഞ്ഞപ്പൊൾഅതു ക്രമത്താലെ ഘനം കൂടി വീണുപൊയി—

ആയത എല്ലാ രാജ്യക്കാരും അറിയെണ്ടതിന്നുവൎത്തമാനക്കടലാസ്സുകളിൽ വിവര
മായി വൎണ്ണിച്ചെഴുതിയതിന്റെ ഷം ശാലൎസ എന്നപരീസിലെ ശാസ്ത്രി പട്ടുകൊ
ണ്ട ഒരു ചെറിയപന്ത്‌ഉണ്ടാക്കി അരക്കുകഷായത്തിൽ ഗൊന്തുചെൎത്തരച്ചുപുറമെ
തെച്ചുഉള്ളിൽജലവായുവെനിറെച്ചുപരീസിൽനിന്നുപറപ്പിച്ചു (൧൭൮൩ ക്രിസ്താബ്ദം)
ആയ്തുൾവിനാഴികയകം൩൦൦൦ അടി ഉയരംഉള്ളമെഘങ്ങളിൽകരെറി മറഞ്ഞുചി
ലനാഴികകഴിഞ്ഞശെഷം ൪ കാതം ദൂരത്തുചെന്നുവീണു— അതിനാൽ ശാസ്ത്രികൾക്ക
അല്പം സന്തൊഷം വന്നപ്പൊൾ പഴുതുകൾ എല്ലാംഎത്രയുംസൂക്ഷിച്ചടയുന്ന ഒരു തെപ്പു
അന്വെഷിച്ച അപ്രകാരം ഒരുത്തൻഉണ്ടാക്കി ഒരുചെറിയപന്തിന്മെൽതെച്ചു ജലവാ
യു വെനിറെച്ചെടെച്ചപ്പൊൾ പന്തു വീട്ടിന്റെ അകത്തുനിന്നുയൎന്നുമച്ചൊടുചെന്നുമു
ട്ടി ൩ മാസംവീഴാതെപാൎത്തു— എന്നാറെപരീക്ഷയ്ക്കായിപന്തിനെപുറത്തുകൊണ്ടുവ
ന്നപ്പൊൾഅതിനെകെട്ടിയകയറ് അറ്റപ്പൊൾപന്തുമെല്പെട്ടയ്ക്കുപറന്നുപൊയിമടങ്ങി
വീണു കണ്ടതും ഇല്ല—

അതിന്നു മുമ്പിൽ ഒരു ജീവിയും പന്തൊടു കൂട ആകാശത്തിൽ കരെറി പൊയില്ല– അ
പ്പൊൾമൊംഗൊൽഫ്യ ഫ്രാഞ്ചിരാജാവിൻ‌സന്തൊഷത്തിന്നായി ഒരു ദിവസം

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/95&oldid=188813" എന്ന താളിൽനിന്ന് ശേഖരിച്ചത്