താൾ:CiXIV285 1848.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൬

ബ്രാഹ്മണരൊ കൊട്ടയരികിലുള്ള പുരാണക്ഷെത്രങ്ങളിൽ വസിച്ചു ഭിക്ഷ എടുത്തു ഉപ
ജീവനംകഴിച്ചുകൊണ്ടിരിക്കുന്നു– കായമെല്ല നദിയുടെ തെക്കെകരമെൽ നാഗം ഭൂ
കൊട്ട തെങ്ങകഴുങ്ങ മുളകു കാപ്പി കറുപ്പ ഇത്യാദികൾ പെരുകി നതൊട്ടങ്ങളുടെ നടു
വിൽ വിളങ്ങി നില്ക്കുന്നു നിവാസികൾ മിക്കവാറും ഹൊല്ലന്തരുടെ സന്തതികൾ അവരു
ടെ പ്രവൃത്തി ക്രയ വിക്രയങ്ങൾ തന്നെ–

മലപ്രദെശത്തിൽ നിന്നു പടിഞ്ഞാറൊട്ടു ഒഴുകുന്ന കലാണി ഗംഗയുടെ അഴിമുഖത്ത
തന്നെ ശുഭതൊട്ടത്തിന്നു സമമായ ഭൂമിയിൽ കുളമ്പു എന്ന പ്രധാനപട്ടണം ഇങ്ക്ലി
ഷ ഗൊവൎണ്ണർ അദ്ധ്യക്ഷൻ മുതലായ സ്ഥാനികളുടെ വാസമായും വിലാത്തിന
ഗരത്തിന്നു സദൃശ്യമായും നില്ക്കുന്നു അവിടെ വസിക്കുന്ന ഹൊല്ലന്തർ പൊൎത്തു
ഗീസർ ഇങ്ക്ലിഷ്കാർ എന്നീ വകക്കാരെയും പട്ടാളങ്ങളെയും മറ്റും എല്ലാം കൂട്ടിയാ
ൽ നിവാസികളുടെ സംഖ്യ എകദെശം ൬൦൦൦൦ ആയിരിക്കും വിസ്താരമുള്ളതു
റമുഖത്തിൽ സംവത്സരം തൊറും ൬൦൦–൭൦൦ കപ്പലുകളും പത്തമാരികളും അണ
ഞ്ഞു വന്നു ചരക്കുകളെ ഇറക്കി കയറ്റി ഒടുകയും ചെയ്യുന്നത കൊണ്ടു അവിടെ ന
ടക്കുന്ന കച്ചവടം അല്പം അല്ല എന്നറിയാം സിംഹളർ പാൎക്കുന്ന പട്ടണാംശത്തി
ന്നും അങ്ങാടികൾ്ക്കും പെട്ട എന്നപെർ–

കുളമ്പിൽ നിന്നു എകദെശം ൧൫ കാതം വഴി തെക്കൊട്ടു പുന്തൊഗാലകൊട്ട
ദ്വീപിന്റെ തെക്കെ കടപ്പുറത്ത തന്നെ നില്ക്കുന്നു എത്രയും തുറമുഖം അവി
ടെ ഉണ്ടാകകൊണ്ടു ആ കൊട്ടെക്ക വളരകീൎത്തിവന്നതു അവിടെ പാൎക്കുന്ന ചില
ഹൊല്ലന്തർ അല്ലാതെ നിവാസികൾ എല്ലാവരും സിംഹളർ തന്നെ–

പുന്തൊഗാലയിൽ നിന്നു ദ്വീപിന്റെ തെക്കെ മുനയൊളവും കിഴക്കെ കടപ്പുറ
ത്ത ത്രികൊണ മലപൎയ്യന്തവുമുള്ള ഭൂമി പലവിധ ഫലവൃക്ഷങ്ങൾ ആന മുതലാ
യ മൃഗങ്ങൾ നിറഞ്ഞ കാടുകൾ പല ബൌദ്ധക്ഷെത്രങ്ങൾ ഊരുകൾ കൊട്ടക
ൾ തുറമുഖങ്ങൾ എന്നിവറ്റെ കൊണ്ടു ശൊഭിക്കുന്ന വിശിഷ്ട നഗരങ്ങൾ മധു
രയും ദെവനൂരും തങ്കനയും പറ്റി ഗാലൊവും തന്നെ

ആകാശനീന്തം (തുടൎച്ച)

ജലവായു എന്ന് ഒർ ആകാശം ഉണ്ടു- അതു തൂക്കുവാന്തക്ക സകല സാധനങ്ങ

1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/94&oldid=188811" എന്ന താളിൽനിന്ന് ശേഖരിച്ചത്