താൾ:CiXIV285 1848.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൫

ന്മാൎക്കും മഹാലൊകൎക്കും മുഖ്യ ആഭരണങ്ങളായി ശൊഭിക്കുന്ന മുത്തുകളും ലങ്കാദ്വീ
പിന്റെ വടക്ക പടിഞ്ഞാറെ കടലിൽ നിന്നു എടുത്തുവരുന്നു– ഫലവൃക്ഷങ്ങളി
ൽ തെങ്ങ്–കഴുങ്ങ് പിലാവു മറ്റും പ്രധാനം വിശെഷ ധാന്യം നെല്ലു തന്നെ പല
വിധം കിഴങ്ങുകൾ്ക്കും കുറവില്ല ഈ വക അല്ലാതെ വിലാത്തിക്കാർ ദ്വീപിൽ വന്ന
സമയം മുതൽ കപ്പി–കറുപ്പ–പുകയില–നാരങ്ങ–ജാതിക്കായി–മുളകു മുതലാ
യ ഫലങ്ങളും പല സുഗന്ധ ദ്രവ്യങ്ങളും അത്യന്തം വൎദ്ധിച്ചു വന്നിരിക്കുന്നു–പട്ടു
നൂൽ–പരുത്തി–വക്കു എന്ന വസ്ത്രസാധനങ്ങളെ കൊണ്ടു കച്ചൊടം വളര അവി
ടെ നടക്കുന്നു–കാട്ടുമൃഗങ്ങളിൽ ആന–പൊത്തു–കാട്ടുപന്നി മുതലായതും നാട്ടി
ൽ ആടു പശ്വാദികളും പ്രധാനം പുഴകളിൽ ചീങ്കണ്ണിയും നാട്ടിൽ സൎപ്പജാ
തികളും പെരുകി വസിക്കുന്നതുമല്ലാതെ ഒരു വക അട്ട എങ്ങും പരന്നു പ്രത്യെകം
വഴി പൊക്കരെ അത്യന്തം ഉപദ്രവിക്കുന്നു–

ലങ്കാദ്വീപിലെ വിശിഷ്ടനഗരങ്ങളും ഊരുകളും മിക്കവാറും ചുറ്റുമുള്ള കട
പ്പുറങ്ങളിൽ തന്നെ ആകുന്നു–

മണ്ണാറു– കുതിര മല എന്ന ചെറുതുരുത്തികളിൽ നിന്നു അല്പം വടക്കൊട്ടു എകദെ
ശം ൧൫ കാതം നീളമുള്ള കല്പന്തി എന്ന അൎദ്ധദ്വീപു ചിലതുറമുഖങ്ങളൊടും കൂ
ട വടക്കൊട്ടു തന്നെ നീണ്ടു കിടക്കുന്നു നിവാസികളുടെ മുഖ്യ പ്രവൃത്തി കൃഷിയും
മീൻപിടിയും തന്നെ ചിലർ തെങ്ങ ഉണക്കമീൻ മുതലായ ചരക്കുകളെ കുളമ്പു
പട്ടണത്തിലെക്കും മറ്റും തൊണി വഴിയായി കൊണ്ടുപൊയി കച്ചൊടം നടത്തുന്നു–
പുട്ടലം എന്ന കൊട്ടയിലും അങ്ങാടിയിലും ഉള്ള ജനങ്ങൾ മിക്കതും മലയാളികളും
തമിഴരും തന്നെ അവർ കാപ്പി മുളകു അടക്കയും മറ്റും തൊണികളിൽ കയ
റ്റി തിരുനെല്വെലി മുതലായ ദെശങ്ങളിൽ കൊണ്ടു പൊയി വിറ്റും അവി
ടെ നിന്നു പലചരക്കുകളെ വാങ്ങി കൊണ്ടു വന്നും കച്ചവടം ചെയ്തു ഉപജീവനം ക
ഴിക്കുന്നു—

അവിടെ നിന്നു അല്പം തെക്ക ചളി സ്ഥലങ്ങളുടെ നടുവിലുള്ള താണ അൎദ്ധദ്വീ
പിന്മെൽ ജിലാവു എന്ന ചെറിയ നഗരം മലയാളികൾ പാൎക്കുന്ന ദെശത്തിന്റെ
തെക്കെ അതിരായി കിടക്കുന്നു– നിവാസികൾ മിക്കവാറും ദരിദ്രന്മാരാകുന്നു


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/93&oldid=188809" എന്ന താളിൽനിന്ന് ശേഖരിച്ചത്