താൾ:CiXIV285 1848.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റങ്കികൾക്കു കാഴ്ചയും കപ്പവും അയച്ചു ക്ഷമ ചൊദിക്കയും ചെയ്തു—

൨൬., സുവറസും പശെക്കും മടങ്ങി പൊയതു—

പറങ്കികൾ പശെകു ചെൎത്ത ചരക്കുകളെ ഒക്കയുംകയറ്റിയതിന്റെശെഷംപട്ടണര
ക്ഷെക്കു മതിയായ ബലത്തെ പാൎപ്പിച്ചു പിന്നെയാത്രക്ക ഒരുമ്പെട്ടു– പശെകുപെരി
മ്പടപ്പെചെന്നുകണ്ടപ്പൊൾ രാജാവിന്റെ ഭാവം പകൎന്നു നിങ്ങൾക്ക ഞാൻ എന്തുതരെ
ണം എന്റെ ദാരിദ്ര്യം അറിയുന്നുവല്ലൊ ഞാൻ പൊൎത്തുഗാലിന്റെ ചൊറുതന്നെ
ഉണ്ണുന്നു— മനസ്സിൽ ഒരു ആഗ്രഹമെ ഉള്ളു നിങ്ങൾ ഇവിടെ പാൎക്കെണം എന്നു ത
ന്നെ എങ്കിലും കപ്പിത്താന്റെ ഗാംഭീൎയ്യം നിമിത്തം ചൊദിപ്പാൻ മടിക്കുന്നു എന്നു
കെട്ടാറെപശെകുമന്ദഹാസം പൂണ്ടു വിചാരം അരുതെ നിങ്ങളുടെ സ്നെഹം എനി
ക്കു മതിഞാൻമടങ്ങി വരും അപ്പൊൾ നിങ്ങൾക്കഐശ്വൎയ്യം വൎദ്ധിച്ച പ്രകാരം കാണു
ം പൊൽ എന്നു ചൊല്ലി ആശ്വാസവും ബുദ്ധിയും ഏകി പൊവാറായപ്പൊൾ തമ്പു
രാൻ പൊൎത്തുഗാൽ രാജാവിന്ന പശെകിന്റെ വൃത്തികൾ എല്ലാ വിസ്തരി
ച്ചെഴുതിയ കത്തും കൊടുത്തു അതുകൂടാതെ ഒരു ചെമ്പലിശയും എഴുത്തും നല്കി—
അതിന്റെവിവരം കെരളഉണ്ണി രാമൻകൊയിൽ തിരുമുമ്പാടു കൊച്ചി രാ
ജാവ വൈപ്പിൽ അടവിൽ ചെറുവൈപ്പിൽ നടുങ്ങനാടും വാഴുന്നൊർ അരു
ളിച്ചെയ്കയാൽ ൬൭൯ ആം ആണ്ടു മീനമാസത്തിൽ കുന്നലക്കൊനാതിരി
രാജാവു പട തുടങ്ങിയപ്പൊൾ പശെകു നിത്യം ചെറുത്തു ജയം കൊണ്ടു നമ്മുടെ രാ
ജ്യം രക്ഷിച്ചിരിക്കുന്നു അതിനാൽ അവനും സന്തതിക്കും ഈ ചെമ്പലിശയും
പലിശമെൽ അവൻ തൊല്പിച്ച അഞ്ചുരാജാക്കന്മാരുടെ ൫ പൊന്മുടികളും താ
മൂതിരിയൊടുണ്ടായ എഴുയുദ്ധങ്ങളുടെ കുറിയുള്ള ആയുധചിത്രങ്ങളും എഴു
തി കൊടുത്തിരിക്കുന്നു എന്നു ചിറികണ്ടന്റെഎഴുത്തു— ൧൫൦൪ ക്രിസ്താബ്ദം=
അതിന്റെശെഷം സുവറസ് കപ്പിത്താൻ കൊഴിക്കൊട്ടു പട്ടന്മാർ ചിലർ അറിയി
ച്ചഒറ്റുവിചാരിക്കുമ്പൊൾ പന്തലാനികൊല്ലത്തുഅനെകം അറവിതുൎക്കമി
സ്രക്കാരും കൂടി വ്യാപാരനാശം നിമിത്തംകെരളംവിട്ടുമക്കമുതലായ രാജ്യങ്ങളി
ലെക്കു മടങ്ങിപൊവാൻ വട്ടം കൂട്ടുന്നുണ്ട് എന്നതുകെട്ടു സുവറസ കൊച്ചിയെ വിട്ടു
പന്തലാനിയിൽ കണ്ട കപ്പലുകളെ ചുട്ടു (ദശ.൩൧) പൊൎത്തുഗാലിൽ ഒടി എത്തി രാജാ
വെ ജയ വൎത്തമാനത്താൽ സന്തൊഷിപ്പിക്കയും ചെയ്തു—

Fr. Müller. Editor.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/90&oldid=188805" എന്ന താളിൽനിന്ന് ശേഖരിച്ചത്