താൾ:CiXIV285 1848.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നമ്പ്ര ഒന്നിന്നു പശ്ചിമൊദയം ൨ പൈസ്സ വില

൧൫ നമ്പ്ര തലശ്ശെരി ൧൮൪൮ ദിസമ്പ്ര

ഭൂമിശാസ്ത്രം

ഭാരതഖണ്ഡം

൮., ദക്ഷിണ ഖണ്ഡവും ലങ്കാദ്വീപും (തുടൎച്ച)

൨ ലങ്കാദ്വീപുഭാരതഖണ്ഡത്തിന്റെ തെക്കെതു തുടൎച്ചയത്രെ ആകുന്നു രാമനാഥ
പുരത്ത നിന്നു കിഴക്ക രാമെശ്വരം മുതലായ തുരുത്തികൾ ആ ദ്വീപിനെ ദക്ഷിണഖ
ണ്ഡത്തൊടു ഒരു പാലം പൊലെ ചെൎത്തിരിക്കുന്നു എകദെശം ൮ കാതം വിസ്താര
മുള്ള മണ്ണാറു ഈ പറഞ്ഞ ചെറുതുരുത്തികളുടെയും ലങ്കാദ്വീപിന്റെയും നടുവി
ലെ രണ്ടു ഭൂമികളെ വെർതിരിച്ചുള്ള ഇടക്കടലാകുന്നു കന്യാകുമാരിയിൽ നിന്നൊ
ലങ്കാദ്വീപൊളം ൩൮ കാതം ദൂരം ഉണ്ടു ഇങ്ങിനെ ഈ ദ്വീപു ബങ്കാളസമുദ്രത്തി
ന്റെ തെക്കെ പ്രവെശനത്തിൽ ഒരു കൊഴിമുട്ടയുടെ ആകൃതി പൂണ്ടു ഏകദെശം ൭൮
കാതം നീളവും ൩൬ കാതം വീതിയും ൨൦൦ കാതം ചുറ്റളവും ൧൫൬0 ചതുരശ്ര
യൊജന വിസ്താരവുമായി ൧൦ ലക്ഷം നിവാസികളൊടും കൂട ഹിന്തു സമുദ്രത്തിൽ
നിന്നു പൊങ്ങി നില്ക്കുന്നു—

ദ്വീപിന്റെ കടപ്പുറങ്ങൾ പലവിധമാകുന്നു തെക്ക കിഴക്കും തെക്ക പടിഞ്ഞാറും
മലകളും പാറകളും കടല്കരയൊളം നീണ്ടു നില്ക്കുക കൊണ്ടു തെക്കെ അംശത്തിൽ
വിശെഷമായതുറമുഖങ്ങൾ ചുരുക്കമെയുള്ളു വടക്കെ അംശത്തിലുള്ള കടപ്പുറങ്ങ
ളുടെ അവസ്ഥ വെറെ– ദെശം മിക്കതും താണഭൂമിയാകകൊണ്ടു പലദിക്കിലും കട
ല്കൈകൾ നാട്ടകം പുക്കു വലിയ കപ്പലുകൾ്ക്ക പ്രവെശത്തിന്നു ഉചിത തുറമുഖങ്ങളായിരി
ക്കുന്നു– മഹാവല്ലി ഗംഗ മുതലായ നദികൾ സമുദ്രത്തിൽ ചെരുന്ന അഴിമുഖങ്ങളിലും
കപ്പലുകൾ അണഞ്ഞു നില്ക്കെണ്ടതിന്നു ചിലസ്ഥലങ്ങൾ ഉണ്ടു അവറ്റിൽ ത്രിക്കൊണ
മലതുറമുഖം വിശെഷമായത– ദ്വീപിന്റെ വടക്ക കരസമീപത്തുള്ള ചെറുതുരുത്തി
കളിൽ കല്പന്തി–മണ്ണാറു–യാഴ്പാണം എന്നീ മൂന്നു പ്രധാനം–

ദ്വീപിന്റെ തെക്കെ അംശത്തിൽ എകദെശം ൧൮ കാതം നീളവും ൧൫ കാതം

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/91&oldid=188807" എന്ന താളിൽനിന്ന് ശേഖരിച്ചത്