താൾ:CiXIV285 1848.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൧

ലെക്കു ചെന്നു ആരും വിചാരിയാതെ നെരത്തു പടതുടങ്ങുകയും ചെയ്തു– കപ്പൽ പ്രമാ
ണിശൂരന്മാരായ രണ്ടു പുത്രന്മാരൊടു കൂട പൊരുതു മരിച്ചു പടകുകൾ ചിതറിപൊകാ
ത്തത് ഒക്കയും ചുട്ടു പൊയി നായന്മാർ വീടുകളിൽ കയറി വെലും അമ്പും പ്രയൊഗിച്ചു
ചെറുത്തു നില്ക്കകൊണ്ടു പൊൎത്തുഗീസർ അങ്ങാടിക്കും തീ കൊടുത്തു അന്നു രാത്രിയി
ൽ ഉണ്ടായ സങ്കടം പറഞ്ഞു കൂടാ– നസ്രാണികൾ വീടുകളിൽനിന്ന ഓടി വന്നു ഈ
ശൊമശീഹ നാമത്തെ വിളിച്ചു പ്രാണങ്ങളെയും കുഞ്ഞികുട്ടികളെയും പള്ളിക
ളെയും രക്ഷിക്കെണമെ കബ്രാലും ഗാമയും ഞങ്ങൾ്ക്കു അഭയം തന്നുവല്ലൊ എന്നിങ്ങി
നെ വളരെ മുറയിട്ടപ്പൊൾ പറങ്കികൾ നായന്മാരെ പട്ടണത്തിൽനിന്ന ഒടിച്ച ഉടനെ സു
റിയാണികളുടെ അങ്ങാടിയെയും പള്ളികളെയും തീ കെടുത്തു രക്ഷിപ്പാൻ നൊക്കി
മാപ്പിള്ളമാൎക്കും യഹൂദന്മാൎക്കും ഉള്ള വസ്തുക്കൾ ഒക്കയും കുത്തി കവൎന്നു എടുത്തു മഹാ
ഘൊഷത്തൊടും കൂട കൊച്ചിയിൽ മടങ്ങി പൊകയും ചെയ്തു– അന്നുമുതൽ യഹൂദന്മാർ
തങ്ങളുടെ ജന്മഭൂമിയെ വിട്ടു അടുക്കയുള്ള ഊരുകളിൽ പൊയി പാൎത്തു– യരുശലെം
നഗരനാശം പൊലെ ഈ കലാപം എന്ന മുറയിട്ടു വല്ലവർ കൊടുങ്ങലൂരിൽ വന്നു കൂലി
പ്പണി ചെയ്താലും അവിടെനിന്ന ഊൺ കഴിക്കാതെ പുഴയുടെ അക്കരപൊയി ത
ന്നെ ഉണ്ണും– മരിച്ചാൽ അഞ്ചുവണ്ണം എന്ന ജന്മഭൂമിയിൽനിന്ന ഒരു പിടി മണ്ണ് എ
ങ്കിലും കുഴിയിൽ ഇട്ടു വെണം മൂടെണ്ടതിന്നു എന്നു കെട്ടിരിക്കുന്നു–

താമൂതിരിയുടെ പടെക്കും കപ്പലിന്നും അപജയം വന്നതു കെട്ട ഉടനെ താനൂരിലെ വെ
ട്ടത്തകൊയിൽതക്കം വിചാരിച്ചു നാടും ആളും കച്ചവടവും ഒക്കെയും കൊഴിക്കൊട്ടു
താമൂതിരിയുടെ കൈവശത്തിൽ ആയിപൊയി കഷ്ടം ഇപ്പൊൾ പൊന്നാനി അഴിമു
ഖത്തെയും സ്വാധീനത്തിൽ ആക്കി എന്നെ പിഴുക്കുവാൻ നൊക്കുന്നു എന്നു നിനച്ചു
സങ്കടപ്പെട്ടു കൊടുങ്ങലൂരിൽനിന്നു ഒഴിച്ചു പൊകുന്ന നായന്മാരെ വിരൊധിച്ചു പ
ട വെട്ടി ജയിച്ചു പറങ്കികളൊടു തുണയാകുവാൻ അപെക്ഷിക്കയും ചെയ്തു– അതി
ന്നായി റഫയെൽ എന്ന കപ്പിത്താൻ ൪൦ ആളൊടും കൂട അവനെ സഹായിപ്പാൻ
താനൂരിൽ വന്നു രാജാവിന്നു ജയം കിട്ടിയ ദിവസത്ത് എത്തുകയാൽ വന്നതു ന
ല്ലതു തന്നെ എങ്കിലും ഇപ്പൊൾ പൊക താമൂതിരിയെ ജയിപ്പാൻ ഞാൻ തന്നെ മതി
എന്നു ഗൎവ്വിച്ചു വിട്ടയക്കുകയും ചെയ്തു– പിന്നെ യുദ്ധഭയം അധികമായപ്പൊൾ അവൻ പ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/89&oldid=188804" എന്ന താളിൽനിന്ന് ശേഖരിച്ചത്