താൾ:CiXIV285 1848.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

രാവിലെകണ്ടുഇങ്ങുഅടങ്ങിവരെണംഎന്നുകല്പിച്ചപ്പൊൾഅതിലുള്ള൩൦൦ചില്വാനം
മാപ്പിള്ളമാർശരപ്രയൊഗംതുടങ്ങിപശെകുവെടിവെച്ചുകൊണ്ടുകണ്ണനൂർതുറമുഖ
ത്തൊളംഒടിയപ്പൊൾആവലിയകപ്പൽശെഷംകപ്പലുകളുടെനടുവിൽഒളിച്ചുപശെ
കുഅവറ്റിലുംഉണ്ടപൊഴിച്ചുകണ്ണനൂൎക്കാരെഅത്യന്തം‌പെടിപ്പിച്ചു–പിറ്റെ
ദിവസവുംപടകൂടികപ്പൽപിടിക്കയും ചെയ്തു–അതിൽ.൭.ആനഉണ്ടുഒന്നു
വെടികൊണ്ടുമരിച്ചതുപറങ്കികൾവെറെഇറച്ചികിട്ടായ്കയാൽസന്തൊഷത്തൊടെ
തിന്നു–ശെഷംതാമൂതിരിക്കുകൊടുത്തപ്പൊൾഅവൻവളരെസമ്മാനംകൊടുത്തു
ഉപചാരവാക്കുംപറഞ്ഞു–യുദ്ധവിവരംകെട്ടാറെഅവന്റെഅന്തൎഗ്ഗതംവെറെ–
ഇപ്രകാരമുള്ളഅതിഥികൾവരെണ്ടതല്ലആയിരുന്നുഅവരെവല്ലപ്പൊഴുംവി
ട്ടയക്കെണ്ടിവന്നാൽനീക്കുവാൻപ്രയാസംനന്നെഉണ്ടാകുംഎന്നത്രെ–കബ്രാ
ൽകപ്പലിൽ കറുപ്പമുതലായതുകാണാഞ്ഞുകപ്പലിന്റെഉടയവൻമമ്മാലിമ
രക്കാൻതന്നെഎന്നറിഞ്ഞഉടനെഅവനെവിളിച്ചുവസ്തുതഎല്ലാം‌ഗ്രഹിച്ച
പ്പൊൾഇതുശംസദ്ദീന്റെഒരുകൌശലമത്രെഅവൻചതിച്ചിരിക്കുന്നു,നിങ്ങൾഎ
ന്നൊടുക്ഷമിക്കെണംഎന്നപറഞ്ഞുകപ്പൽവിട്ടയക്കയുംചെയ്തു–

൭. പറങ്കികൾ കൊഴിക്കൊട്ടുവെച്ചുപടകൂടിയതു–

അനന്തരം മാപ്പിള്ളമാർതാമൂതിരിയെചെന്നുകണ്ടു–ഞങ്ങൾക്കനെഞ്ഞിന്നുറപ്പില്ല
എന്നുവെച്ചൊതമ്പുരാൻപറങ്കികളെകൊണ്ടുആകപ്പൽപിടിപ്പിച്ചത്അവരെവിശ്വ
സിക്കുന്നത്അനുഭവത്തിന്നുമതിയാകുമൊ–അവർഎത്രചെലവിടുന്നുകച്ചവടത്തി
ന്റെ ലാഭത്താൽഅത്ഒരുനാളുംവരികയില്ലല്ലൊഎന്തിന്നുവെറുതെകാത്തിരി
ക്കുന്നു–അവർ രാജ്യംസ്വാധീനമാക്കുവാൻനൊക്കും–അസൂയകൊണ്ടല്ലഞങ്ങൾഇ
തുപറയുന്നത്ദിവസവൃത്തിക്കായിഞങ്ങൾമറ്റുവല്ലപട്ടണത്തിൽപൊയിവ്യാപാരം
ചെയ്യാംഎങ്കിലുംതമ്പുരാന്റെരാജ്യത്തിന്നുഛെദംവരുംഎന്നുശങ്കിച്ചത്രെഞങ്ങൾ
ഇപ്രകാരംബൊധിപ്പിക്കുന്നത്–എന്നുംമറ്റുംപറഞ്ഞത്കെട്ടാറെരാജാവ്–ഈക
പ്പലിന്റെ കാൎയ്യം ഒരുപരീക്ഷയത്രെനിങ്ങൾസുഖെനഇരിപ്പിൻപണ്ടുപണ്ടെനിങ്ങ
ളിലുള്ളമമതെക്കുഭെദംവരികയില്ല–എന്നുകല്പിച്ചുമനസ്സിന്നുസന്തൊഷംവരുത്തി–അ
വർമുളകഎല്ലാംവാങ്ങിക്കളകകൊണ്ടുകപ്പിത്താന്നു൨കപ്പൽമാത്രംചരക്കുകരെറ്റു

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/9&oldid=188503" എന്ന താളിൽനിന്ന് ശേഖരിച്ചത്