താൾ:CiXIV285 1848.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

യായ്കകൊണ്ടുദിവസെനആളുകളെമാറ്റിഅയക്കെണ്ടുഎന്നുപറഞ്ഞുവിടവഴങ്ങി–
ജാമ്യക്കാർകപ്പലിൽപാൎപ്പാൻവളരെപെടിച്ചതുംഅല്ലാതെചിലർകടലിൽചാടിക
രെക്കുനീന്തുവാൻഭാവിച്ചാറെകപ്പല്ക്കാർഅവരെപിടിച്ചുമുറിയിൽഅടച്ചു–ഒരുകി
ഴവൻ.൩.ദിവസംപട്ടിണിഇട്ടപ്പൊൾഅയ്യൊപാപംതൊന്നിജാമ്യക്കാരെകരക്ക
ഇറക്കുകയുംചെയ്തു–

അനന്തരംരാജകല്പനപ്രകാരം കച്ചവടംതുടങ്ങിമുസല്മാനരുടെചതിനിമിത്തംഫ
ലംഒന്നുംഉണ്ടായില്ല–അന്നുകൊഴിക്കൊട്ടുമുസല്മാനർ൨.കൂട്ടംഉണ്ടു–ഒന്നുമക്കക്കാർമി
സ്രക്കാർമുതലായപരദെശികൾഅവൎക്കുകടൽകച്ചവടംപ്രധാനംഅവൎക്കുതലവൻ
ആയകൊജശംസദ്ദീൻഎന്നൊരുഡംഭിപറങ്കികൾക്കഎത്രയുംപ്രതികൂലൻ–നാട്ടി
ലെമാപ്പിള്ളമാൎക്കഅന്നുഗൌരവംചുരുക്കമത്രെകരക്കച്ചവടമെഉള്ളുഅവൎക്കുകൊയ
പക്കിപ്രമാണിആകുന്നു–ആകൊയപക്കിമറ്റെവാനിൽഅസൂയഭാവിച്ചുപറങ്കിക
ൾക്കമമതകാണിച്ചുകടല്പുറത്തുള്ളപാണ്ടിശാലയെപൊൎത്തുഗാൽരാജാവിന്നുവിറ്റുവെള്ളി
യൊലയിൽഎഴുതികൊടുത്തു–അവിടെപറങ്കികൾവസിച്ചുപൊൎത്തുഗാൽകൊടിപറ
പ്പിച്ചുചരക്കുകളെവിറ്റും‌മെടിച്ചുംകൊണ്ടിരുന്നുപാതിരിമാരുംമലയായ്മഅല്പംവ
ശമാക്കിതുടങ്ങി–

൬ാം താമൂതിരിപറങ്കികളുടെവീൎയ്യംപരീക്ഷിച്ചതു–

ഒരുദിവസംകൊച്ചിയിൽനിന്നുഗുജരാത്തിക്കുഒടുന്നഒരുവലിയകപ്പൽകൊഴിക്കൊ
ട്ടുതൂക്കിൽവന്നപ്പൊൾശംസദ്ദീൻ കൊയവസ്തുതഅറിഞ്ഞുതാമൂതിരിയൊടുബൊധി
പ്പിച്ചുകൌശലംപറഞ്ഞാറെരാജാവ്അവനെകബ്രാൽഅടുക്കെഅയച്ചു–ഇതു
മക്കക്കാൎക്കുള്ളകപ്പൽ അതി‍ൽചിലആനകളൊടുംകൂടഒന്നാംതരമായഒരു പടയാ
നയുംഉണ്ടു–അതുവാങ്ങുവാൻഞാൻവളരെവിലപറഞ്ഞിട്ടുംമാപ്പിള്ളതരുന്നില്ലആ
യത്എന്റെമാനത്തിന്നുപൊരായ്കകൊണ്ടുനിങ്ങൾഈകപ്പൽഎനിക്കായിപിടിച്ചു
തരെണംഎന്നുഅപേക്ഷിച്ചു–കബ്രാൽഅല്പംവിരൊധിച്ചിട്ടുംരാജാവ്ഇതിന്റെ
അനുഭവംഎല്ലാംഎന്തലമെൽവരട്ടെഎന്നുമുട്ടിച്ചുഅതിലുള്ളകറുപ്പമുതലായച
രക്കുകൾപറങ്കികൾക്കകൂലിപറഞ്ഞുകൊടുത്തപ്പൊൾ–കബ്രാൽഒരുചെറിയകപ്പലി
ൽപശെകുതുടങ്ങിയുള്ള൬൦വീരന്മാരെകരെറ്റിനിയൊഗിച്ചുഅവരുംരാത്രിമുഴുവൻഓടി

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/8&oldid=188501" എന്ന താളിൽനിന്ന് ശേഖരിച്ചത്